മാരാരിക്കുളം: അടുക്കള വാതില്‍ തകര്‍ത്ത് വീട്ടമ്മയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ സെന്റ് അഗസ്റ്റിന് സ്കൂളിന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ തോട്ടുങ്കല്‍ ആന്റണിയുടെ ഭാര്യ റീത്താമ്മയുടെ രണ്ടര പവന്റെ സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി അടുക്കള വാതില്‍ തകര്‍ത്ത് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന റീത്താമ്മയുടെ കഴുത്തില്‍ ക്കിടന്ന സ്വര്‍ണ്ണമാല വലിച്ചു പറിച്ചു പൊട്ടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന റീത്താമ്മ കണ്ടത് ഇരുട്ടില്‍ മൊബൈല്‍ ടോര്‍ച്ച് തെളിച്ച് പിടിച്ച് കഴുത്തിലെ മാലയില്‍ കയറിപിടിക്കാനൊരുങ്ങുന്ന രണ്ട് ആജാനുബാഹുക്കളെയാണ്.
ഭയന്ന് വിറച്ച റീത്താമ്മ മാലയില്‍ പിടിച്ചു എങ്കിലും ചെറിയ ഒരു കഷണം ഒഴിച്ച് ബാക്കിയെല്ലാം കള്ളന് കൈവശപ്പെടുത്തു അടുക്കള വാതില്‍ വഴി പുറത്തേക്ക് ഓടി. ശബ്ദം കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് ആന്റണിയെ കല്ല് എറിയുകയും ഇരുമ്പ് പൈപ്പിന് അടിക്കാന്‍ ശ്രമിച്ചു. മക്കളായ ഓട്ടോ ഡ്രൈവര്‍ ലാലും ലൈജുവും കൂടി കള്ളന്മാരുടെ പിറകെ ഓടിയെങ്കിലും തസ്ക്കരസംഘം രക്ഷപ്പെട്ടു.
മോഷണം നടത്തിയതില്‍ രണ്ട് പേരുണ്ടായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.പരിക്ക് പറ്റിയ ആന്റണി ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം നടന്ന ഉടനെ തന്നെ അര്‍ത്തുങ്കല്‍ സ്റ്റേഷനില്‍ വിവരം പറഞ്ഞു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ മധുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: