ന്യൂയോര്‍ക്ക് : അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തില്‍ പാകിസ്ഥാന് വംശജനും. യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് സ്കൂള്‍ ഓഫ് മെഡിസിനിലെ കാര്‍ഡിയാക് സെനോട്രാന്സ്പ്ലാന്റേഷന് പ്രോഗ്രാം ഡയറക്ടര്‍ ഡോ.മുഹമ്മദ് മൊഹിയുദ്ദീന്‍, എം.ഡി.യാണ് ട്രാന്‍സ്പ്ലാന്റേഷനില്‍ നേരിട്ട് പങ്കെടുത്തത്.
കറാച്ചിയില്‍ ജനിച്ച ഡോ മൊഹിയുദ്ദീന്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്,
1989ല്‍ കറാച്ചിയിലെ ഡൗ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. യു.എസിലേക്ക് മാറുകയും തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് ട്രാന്സ്പ്ലാന്റേഷന് ബയോളജിയില്‍ ആദ്യ ഫെലോഷിപ്പും പിന്നീട് ഡ്രെക്സല്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെല്ലുലാര്‍ തെറാപ്പിക്സില് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷനില്‍ ഫെലോഷിപ്പും നേടി.
ഓപ്പറേഷനില്‍ സംഘം കണ്ടെത്തിയ വിവരങ്ങളും കണ്ടെത്തലുകളും ഭാവിയില്‍ മെഡിക്കല്‍ സമൂഹത്തിന് ഗുണം ചെയ്യുമെന്നും ഡോ.മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ‘വിജയകരമായ നടപടിക്രമം ഭാവിയിലെ രോഗികളില്‍ ജീവന് രക്ഷിക്കാന്‍ സാധ്യതയുള്ള ഈ രീതി മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ സമൂഹത്തെ സഹായിക്കുന്നതിന് വിലപ്പെട്ട വിവരങ്ങള്‍ നല്കി,’ അദ്ദേഹം പറഞ്ഞു
മേരിലാന്‍ഡ് നിവാസിയായ ഡേവിഡ് ബെന്നറ്റിന്റെ ശരീരത്തിലാണ്് പന്നിയുടെ ഹൃദയം മാറ്റിവെച്ചത്.
1997 ല്‍ ഇന്ത്യന്‍ ഡോക്ടറായ ഡോ. ധനിറാം ബറുവ ഗുവാഹത്തിയില്‍ വെച്ച് പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. ഹൃദയത്തില്‍ ദ്വാരം ഉണ്ടായിരുന്ന 32 കാരനിലേക്കാണ് ഡോ. ബറുവ ഒരു പന്നിയുടെ ഹൃദയം മാറ്റിവെച്ചത്.ശസ്ത്രക്രിയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം രോഗി മരിച്ചു. അതോടെ കാര്യങ്ങള്‍ കൈവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. അസം സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തി. ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ അധാര്‍മ്മികമായിരുന്നെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: