ചേര്‍ത്തല: സിറിയയിലേയും അഫ്ഗാനിസ്ഥാനിലേയും പോലെ ഇസ്ലാം മത ഭീകരതയാണ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിലൂടെ കേരളം കണ്ടതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടക്കരപ്പള്ളിയില്‍ നടത്തിയ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മനുഷ്യനെ ഇറച്ചിവെട്ടുനുറുക്കുന്നതുപോലെ ക്രൂരമായി കൊല്ലുകയെന്നത് ജാഗ്രതയോടെ വീക്ഷിക്കേണ്ട വിഷയമാണ്.
കേരളത്തിലെ ജനങ്ങള്‍ക്കും നിയമപാലകര്‍ക്കും ഞങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്ന സന്ദേശമാണ് ഇസ്ലാം മത ഭീകരവാദികള്‍ രണ്‍ജീതിന്റെ കൊലപാതകത്തിലൂടെ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മതതീവ്രവാദ സംഘടനകള്‍ക്ക് സഹായം ലഭിക്കുന്നത്. കേരളത്തില്‍ ആഭ്യന്തര വകുപ്പ് തകര്‍ന്നു കഴിഞ്ഞു. ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് സംരക്ഷണം നല്‍കേണ്ട പോലീസ് കപ്പിള്‍ ഷെയറിങ് കേസ് അന്വേഷിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ചെയ്യുകയാണെന്നും സന്ദീപ് കുറ്റപ്പെടുത്തി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി. ഗണേഷ്കുമാര് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കെ. പണിക്കര്‍, പ്രശാന്ത് കര്യാനപ്പള്ളി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്. കണ്ണന്, കെ.പി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: