തിരുവനന്തപുരം: ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് കുത്തേറ്റു മരിച്ചു മണിക്കൂറുകള്‍ക്കം തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാതിരുവാതിരയില്‍ സംസ്ഥാന നേതൃത്വം വിശദീകരണം തേടും. വൈകാരിക ഘട്ടത്തില്‍ നില്ക്കുമ്പോള് പാര്‍ട്ടിയെ പ്രതിസന്ധിയാക്കുന്ന നടപടിയാണ് തിരുവാതിരയിലൂടെ ഉണ്ടായതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. പാര്‍ട്ടി വികാരം മനസിലാക്കാതെ ഇത്തരം പരിപാടി സംഘടിപ്പിച്ചതിന് ജില്ലാ നേതൃത്വത്തോട് ആണ് വിശദീകരണം തേടുക. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയില്‍ ചൊവ്വാഴ്ചയാണ് മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആര്.സലൂജയുടെ നേതൃത്വത്തില്‍ 502 വനിതകളാണ് തിരുവാതിര കളിച്ചത്. പിണറായി സ്തുതി ആയിരുന്നു തിരുവാതിര പാട്ടിലും ഉയര്‍ന്നു കേട്ടത്.
അതേസമയം, പാറശാലയില്‍ സിപിഎം മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെയാണിത് ഇത്രയും പേര് ഒന്നിച്ചു കൂടിയതാ. സംഭവത്തില്‍ കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: