Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ സി.പിയെ വെട്ടിയത് കെ.സി.എസ്. മണിയല്ലെന്ന് തോട്ടം രാജശേഖരന്‍, പ്രചരണം രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ മാത്രം, ദിവാനെ ആക്രമിച്ചത് സൈന്യത്തിലെ ചിലർ

രാജശേഖരന്റെ സഹോദരി യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎസ്‌സി വിദ്യാര്‍ഥിനിയായിരുന്ന പത്മിനിയുടെ പാസ് ഉപയോഗിച്ചാണ് കെ.സി.എസ്. മണി പരിപാടി നടക്കുന്ന അക്കാദമയില്‍ പ്രവേശിച്ചത്. എന്നാല്‍ മതില്‍ക്കെട്ടിനകത്ത് കടക്കാനേ മണിക്കായുള്ളൂ.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 13, 2022, 10:03 am IST
in Kerala
തോട്ടം രാജശേഖരനും കെ.സി.എസ് മണിയും

തോട്ടം രാജശേഖരനും കെ.സി.എസ് മണിയും

തൃശ്ശൂര്‍: തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരെ വെട്ടിയത് ആര്‍എസ്പിക്കാരനായ കെ.സി.എസ് മണിയല്ലെന്ന് എഴുത്തുകാരനും പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറുമായ തോട്ടം രാജശേഖരന്‍. 1947 ജൂലൈ 25ന് തിരുവനന്തപുരം തൈക്കാടുള്ള സ്വാതി തിരുനാള്‍ അക്കാദമി വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് സര്‍ സിപിക്ക് വെട്ടേറ്റത്. ഇതെത്തുടര്‍ന്ന് സിപി തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്ന കരാര്‍ ഒപ്പിടുകയും ദിവാന്‍ പദവി ഉപേക്ഷിക്കുകയും ചെയ്ത ശേഷം തമിഴ്‌നാട് മൈലാപ്പൂരിലേക്ക് പോയതാണ് ചരിത്രം.

1936 മുതല്‍ 47 വരെ ദിവാനായിരുന്നു സി.പി രാമസ്വാമി അയ്യര്‍. എന്നാല്‍ സാഹിത്യ വിമര്‍ശം മാസികയിലെഴുതിയ ലേഖനത്തിലാണ് തോട്ടം രാജശേഖരന്‍ ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്.  

കെ.സി.എസ്. മണി ദിവാനെ ആക്രമിക്കാനുള്ള ദൗത്യവുമായി അക്കാദമി ഹാളിലെത്തിയിരുന്നു. രാജശേഖരന്റെ സഹോദരി യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎസ്‌സി വിദ്യാര്‍ഥിനിയായിരുന്ന പത്മിനിയുടെ പാസ് ഉപയോഗിച്ചാണ് കെ.സി.എസ്. മണി പരിപാടി നടക്കുന്ന അക്കാദമയില്‍ പ്രവേശിച്ചത്. എന്നാല്‍ മതില്‍ക്കെട്ടിനകത്ത് കടക്കാനേ മണിക്കായുള്ളൂ. ദിവാന്റെ സമീപത്തെത്താന്‍ കഴിഞ്ഞില്ല. സിപിയുടെ പ്രസംഗം കഴിഞ്ഞയുടനേ വൈദ്യുതി പോവുകയും സിപിക്ക് നേരെ ആരോ വാള്‍ വീശുകയുമായിരുന്നു. കഴുത്തിന് നേരെയാണ് വാള്‍ വീശിയതെങ്കിലും ഷാളില്‍ തടഞ്ഞു. മൂക്കും കവിളും മുറിഞ്ഞു.  

ദിവാന്റെ ചില പ്രവര്‍ത്തനങ്ങളില്‍ രാജകുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നെന്നും തിരുവിതാംകൂര്‍ സൈന്യത്തിലെ ചിലരാണ് ദിവാനെ ആക്രമിച്ചതെന്നുമാണ്  തോട്ടം രാജശേഖരന്‍ പറയുന്നത്. ആര്‍എസ്പി നേതാക്കളായ ശ്രീകണ്ഠന്‍ നായരും കെ. പങ്കജാക്ഷനും നിര്‍ദേശിച്ചതനുസരിച്ച് പത്മിനിയുടെ പാസ് വാങ്ങി കെ.സി.എസ്. മണിക്ക് നല്കിയ വാസവന്‍ എന്ന പ്രവര്‍ത്തകനും അക്കാലത്ത് തിരുവിതാംകൂറിന്റെ സൈന്യാധിപനും സിപിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നയാളുമായ എഡിസി കുട്ടന്‍ പിള്ളയും ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാജശേഖരന്‍ വ്യക്തമാക്കുന്നു. എന്നിട്ടും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ മണിയാണ് വെട്ടിയതെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും തോട്ടം രാജശേഖരന്‍ പറയുന്നു.

Tags: TravancoreKCS MoneySir C.P Ramaswamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Thiruvananthapuram

അനന്തപുരിയുടെ സംസ്‌കൃതി: സാറാട്ട് വണ്ടിയും മഹാരാജാക്കന്മാരും

Main Article

ഇന്ന് വേലുത്തമ്പി ദളവ ബലിദാന ദിനം: പ്രത്യുത്തരം വേലുത്തമ്പി

തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസിന്‍റെ ചങ്ങനാശേരിയില്‍ സ്ഥാപിച്ച പ്രതിമ (ഇടത്ത്) എ.വി. ചെട്ടിയാര്‍ ചാര്‍കോളില്‍ വരച്ച രാജാ കേശവദാസിന്‍റെ ചിത്രം (വലത്ത്)
Kerala

ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിച്ചത് രാജാ കേശവദാസ് എന്ന പോരാളി; ഈ ധീരചരിത്രം മറച്ച് വെച്ചത് ചില ചരിത്രകാരന്മാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.