കോഴിക്കോട് : ഹരിത വിഷത്തില്‍ പികെ. നവാസിനും കൂട്ടര്ക്കുമെതിനെ ശക്തമായ നിലപാട് സ്വീകരിച്ച ലത്തീഫ് തുറയൂരിനെതിരെ അച്ചടക്ക നടപടി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്നും നീക്കി പകരം എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ആബിദ് ആറങ്ങാടിക്ക് ചുമതല കൈമാറി.
ഹരിത നേതാക്കള്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്എഫ് നേതാക്കളായ പി.കെ. നവാസിനേയും കൂട്ടരേയും എതിര്‍ക്കുന്ന നിലപാടാണ് ലത്തീഫ് സ്വീകരിച്ചത്. ഹരിത വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ലത്തീഫ് തുറയൂര്‍ ആരോപണമുന്നയിച്ചിരുന്നു. ജൂണ്‍ 22ന് കോഴിക്കോട് വെച്ചുനടന്ന യോഗത്തിലാണ് ഹരിത പ്രവര്‍ത്തകരെ അശ്ലീലഭാഷയില്‍ സംസ്ഥാന പ്രസിഡന്റായ പി.കെ. നവാസ് അധിക്ഷേപിച്ചെന്ന പരാതിയുയര്‍ന്നത്. തുടര്‍ന്ന് ലീഗിനെ അറിയിച്ചെങ്കിലും നടപടിയുണ്ടാവാത്തതിനാല്‍ ഹരിത നേതാക്കള്‍ വനിത കമ്മിഷനെ സമീപിക്കുകയായിരുന്നു.
വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിടുസ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ലത്തീഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പോലീസിന് മോഴി നല്‍കുകയും യോഗത്തിന്റെ മിനുട്സ് കൈമാറിയെന്നും നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി സമിതി അന്വേഷിച്ച് ലീഗിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലത്തീഫിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. നവാസിനും കൂട്ടര്‍ക്കുമെതിരെ ശക്തമായ നിലപാട് എടുക്കുകയും ചിലരുടെ പ്രവൃത്തി എംഎസ്എഫിന് നാണക്കേടായെന്ന് ലീഗ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് അറിയില്ലെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്. ഈ വിഷയത്തില്‍ ആരും തന്നോട് വിശദീകരണം പോലും ചോദിച്ചില്ല. മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗത്തില്‍ പോലും വിഷയം ചര്‍ച്ചയായിട്ടില്ലെന്നും ലത്തീഫ് തുറയൂര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: