കേപ്ടൗണ്‍: പരമ്പര വിജയം നിശ്ചയിക്കുന്ന നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ലീഡ്. ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യന്‍ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സില്‍ 210 റണ്‍സിന് ബാറ്റ് താഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 223 റണ്‍സാണ് എടുത്തത്. ജസ്പ്രീത് ബുംറ 42 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. ദക്ഷിണാഫ്രിക്കയുടെ കീഗന്‍ പീറ്റേഴ്സണ് മാത്രമാണ് പിടിച്ചുനിന്നത്. 166 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 72 റണ്‍സ് നേടി ടോപ്പ് സ്കോററായി.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എടുത്തു. ഇന്ത്യക്ക് ഇപ്പോള്‍ 70 റണ്‍സ് ലീഡായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (14) ചേതേശ്വര്‍ പൂജാരയും (9) കീഴടങ്ങാതെ ക്രീസിലുണ്ട്. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍ (10) , മയാങ്ക് അഗര്‍വാള്‍ (7) എന്നിവരാണ് പുറത്തായത്.
ഒന്നിന് പതിനേഴ് റണ്‍സെന്ന സ്കോറിന് കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. രണ്ടാമത്തെ പന്തില്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ദിനത്തില്‍ പുറത്താകാതെ നിന്ന കേശവ് മഹരാജ് (25) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 45 റണ്‍സെന്ന നിലയിലായി. പിന്നീട് പിറ്റേഴ്സണ് റാസി വാന്‍ഡര്‍ ഡുസ്സനും പിടിച്ചുനിന്നു. നാലാം വിക്കറ്റില്‍ ഇവര്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 റണ്‍സ് കുറിച്ച റാസിയെ പുറത്താക്കി ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്നെത്തിയ ടെംബാ ബാവുമ്മ പിറ്റേഴ്സണ് മികച്ച പിന്തുണ നല്കി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 47 റണ്‍സ് നേടി. ഒടുവില്‍ ബാവുമ്മ മുഹമ്മദ് ഷമിയുടെ പന്തില്‍ കോഹ്ലിക്ക പിടികൊടുത്തു. ഈ ഓവറില്‍ തന്നെ ഷമി കെയ്ല്‍ വെരെയ്നെ പൂജ്യത്തിന് പുറത്താക്കി. മാര്‍കോ ജാന്‍സനും പിടിച്ചുനില്‍ക്കാനായില്ല. ഏഴു റണ്‍സ് കുറിച്ച ജാന്സന് ബുംറയുടെ പീന്തില് ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ പീറ്റേഴ്സണും കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്ത്നില്‍പ്പ് അവസാനിച്ചു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ്: 223. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ്: ഡീന്‍ എല്‍ഗാര്‍ സി പൂജാര ബി ബുംറ 3, എയ്ഡന്‍ മാര്‍ക്രം ബി ബുംറ 8, കേശവ് മഹ്രാജ് ബി യാദവ് 25, കീഗന്‍ പീറ്റേഴ്സണ് സി പൂജാര ബി ബുംറ 72 , റാസി വാന്‍ ഡെര്‍ ഡുസന് സി കോഹ്ലി ബി യാദവ്് 21, ടെംബാ ബാവുമ്മ സി കോഹ്ലി ബി മുഹമ്മദ് ഷമി 28, കെയ്ല്‍ വെരെയ്നെ സി ഋഷഭ് പന്ത് ബി മുഹമ്മദ് ഷമി 0, മാര്‍കോ ജാന്സന് ബി ബുംറ 7, കഗിസോ സി ബുംറ ബി താക്കുര്‍ 15 , ഡുവാനെ ഒലീവിയര്‍ നോട്ടൗട്ട് 10, ലുങ്കി എന്‍ഗിഡി സി അശ്വിന് ബി ബുംറ 3, എക്സ്ട്രാസ്് 18 , ആകെ 210.
വിക്കറ്റ് വീഴ്ച: 1-10, 2-17, 3-45, 4-112, 5-159, 6-159, 7-176., 8-196, 9-200, 10- 210
ബൗളിങ്: ജസ്പ്രീത് ബുംറ 23.3-8-42-5, ഉമേഷ് യാദവ് 16-3-64, 2, മുഹമ്മദ് ഷമി 16-4-39-2, ഷാര്‍ദുല്‍ താക്കുര്‍ 12-2-37-1, ആര്. അശ്വിന് 9-3-15-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: