ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കുറി അയോധ്യയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്‌ക്കും. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചാനലുകള്‍ പുറത്തുവിട്ടതാണ് ഈ വിവരം.
അവസാനനിമിഷം വരെ യോഗി മത്സരരംഗത്തുണ്ടാകുമോ എന്നും അയോധ്യയിലാണോ അതോ ഗോരഖ്പൂരിലാണോ എന്നുമുള്ള കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഇക്കുറി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ, എവിടെ നിന്നു മത്സരിക്കും എന്നീ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു ഇതുവരെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്.
എന്നാല്‍ സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് റിപ്പബ്ലിക് ടിവി ചാനലാണ് ആദ്യമായി ഈ വാര്‍ത്ത പുറത്തുവിട്ടത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഈ പ്രദേശത്തെ ജനങ്ങളുടെ മോഹമനുസരിച്ച് മുന്നേറുന്നതിനാല്‍ അത് തനിക്ക് അനുകൂലമാകുമെന്ന് യോഗി വിശ്വസിക്കുന്നു. ബിജെപിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായ അയോധ്യയില്‍ രാമക്ഷേത്രം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യത്തിലേക്കടുക്കുകയാണ്. ഇത് തനിക്ക് അനുകൂലമായ വോട്ടായി മാറുമെന്ന് യോഗിയും പാര്‍ട്ടിയും കരുതുന്നുവെന്നും റിപ്പബ്ലിക് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: