ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 2022 ജനുവരി 14ന് കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള സൂര്യ നമസ്കാര പരിപാടിയില്‍ 75 ലക്ഷം എന്ന ലക്ഷ്യം കടന്ന് ഒരു കോടിയിലധികം ആളുകളുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
കൊവിഡ്19 വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ മകരസംക്രാന്തിയിലെ സൂര്യനമസ്ക്കാരം പ്രദര്‍ശനം കൂടുതല്‍ പ്രസക്തമാണെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് ഒരു വെര്‍ച്വല്‍ പ്രസ് മീറ്റില്‍ പറഞ്ഞു. സൂര്യനമസ്ക്കാരം ചൈതന്യവും, പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുമെന്നും അതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നും തെളിയിക്കപ്പെട്ട വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടുകളും, ഇന്ത്യന്‍ യോഗ അസോസിയേഷന്, നാഷണല്‍ യോഗ സ്പോര്‍ട്സ് ഫെഡറേഷന്, യോഗ സര്ട്ടിഫിക്കേഷന് ബോര്‍ഡ്, എകഠ ഇന്ത്യ, കൂടാതെ നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയും ഈ ലോകോത്തര പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രസിദ്ധ വ്യക്തികളും, കായിക രംഗത്തെ പ്രമുഖരും വീഡിയോയിലൂടെ സൂര്യ നമസ്കാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ കളിക്കാരും ജീവനക്കാരും പരിപാടിയില്‍ പങ്കെടുക്കും.
പങ്കെടുക്കുന്നവരും യോഗാ പ്രേമികളും അതത് പോര്‍ട്ടലുകളില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയും ജനുവരി 14ന് സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും വേണം. രജിസ്ട്രേഷന് ലിങ്കുകള്‍ ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
പങ്കെടുക്കുന്നവര്‍ക്കും യോഗ പ്രേമികള്‍ക്കും താഴെ കൊടുത്തിരിക്കുന്ന പോര്‍ട്ടലുകളില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം:
https://yoga.ayush.gov.in/suryanamaskar
https://yogacertificationboard.nic.in/suryanamaskar/
പ്രതികരിക്കാൻ ഇവിടെ എഴുതുക: