സുപ്രീംകോടതി അനുമതിയെ തുടര്‍ന്ന് നീറ്റ്-പിജി അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ് നടപടികളാരംഭിച്ചു. പുതിയ കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എംസിസി) വെബ്സൈറ്റായ www.mcc.nic.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘നീറ്റ്-പിജി 2021’ ല്‍ യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍ പിജി (എംഡി/എംഎസ്/ഡിപ്ലോമ/പിജിഡിഎന്ബി) കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. 50 ശതമാനം ഓള് ഇന്ത്യ ക്വാട്ടാ സീറ്റുകളിലും 100% കേന്ദ്ര/കല്പിത സര്‍വകലാശാലകളിലും മറ്റുമാണ് അലോട്ട്മെന്റ്.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആദ്യ റൗണ്ട് അലോട്ട്മെന്റ് നടപടികളില്‍ പങ്കെടുക്കുന്നതിനുള്ള കൗണ്‍സലിങ് രജിസ്ട്രേഷന് ജനുവരി 12 മുതല്‍ 17 ഉച്ചയ്ക്ക് 12 മണി വരെ നടത്താം. ജനുവരി 17 വൈകിട്ട് 3 മണിക്കകം ഫീസ് അടയ്ക്കണം. ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ക്ക് ജനുവരി 13 മുതല്‍ 17 വരെ സമയമുണ്ട്. ജനുവരി 20, 21 തീയതികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി 22 ന് ആദ്യ സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ജനുവരി 23 നും 28 നും മധ്യേ അഡ്മിഷനായി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
സെക്കന്റ് റൗണ്ട് അലോട്ടുമെന്റിനായുള്ള കൗണ്‍സലിങ് രജിസ്ട്രേഷന്, പേയ്മെന്റ് നടപടികള്‍ ഫെബ്രുവരി 3-7 വരെ. ചോയിസ് ഫില്ലിങ്. ലോക്കിങ് എന്നിവ ഫെബ്രുവരി 4-7 വരെ നടത്താം. സീറ്റ് അലോട്ട്മെന്റ് ഫെബ്രുവരി 12 ന് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ടിങ് ഫെബ്രുവരി 13 മുതല്‍ 19 വരെ നടത്തി വ്യവസ്ഥാപിതമായി അഡ്മിഷന് നേടാവുന്നതാണ്.
ഇത് കഴിഞ്ഞുള്ള ‘മോപ്-അപ്’ റൗണ്ട് അലോട്ട്മെന്റിനായുള്ള കൗണ്‍സലിങ് രജിസ്ട്രേഷന് ഫീസ് പേയ്മെന്റ് ഫെബ്രുവരി 24 മുതല്‍ 28 വരെ. ചോയിസ് ഫില്ലിങ്, ലോക്കിങ് ഫെബ്രുവരി 25-28 വരെ സമയമുണ്ട്. സീറ്റ് അലോട്ട്മെന്റ് മാര്‍ച്ച് 5 ന് പ്രസിദ്ധപ്പെടുത്തും. മാര്‍ച്ച് 6-10 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം. അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര കല്പിത സര്‍വകലാശാലകളിലെ മെഡിക്കല്‍ പിജി/പിജി ഡിഎന്‍ബി സീറ്റുകളിലേക്കാണ് ഹോപ്-അപ് റൗണ്ട് വഴിയുള്ള പ്രവേശനം.
കഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ടില്‍ പങ്കെടുക്കുന്നതിന് പുതിയ രജിസ്ട്രേഷന് ആവശ്യമില്ല. ചോയിസ് ഫില്ലിങ്ങും വേണ്ട. മോപ് അപ് റൗണ്ടില്‍ വിനിയോഗിച്ചിട്ടുള്ള ചോയിസുകള്‍ പരിഗണിച്ച് മാര്‍ച്ച് 12 ന് അലോട്ട്മെന്റ് നടത്തും. മാര്‍ച്ച് 13-16 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാനുള്ള അവസരമുണ്ട്.
കൗണ്‍സലിങ് രജിസ്ട്രേഷന്, ഫീസ് നിരക്ക്, പേയ്മെന്റ് നടപടികള്‍, സീറ്റ് അലോട്ട്മെന്റ് ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ പുതിയ നീറ്റ് പിജി 2021 ‘ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്’ www.mcc.nic.in ല്‍ ലഭ്യമാണ്. അതിലെ വ്യവസ്ഥകളും മാര്‍ഗ്ഗനിര്‍ദേശങ്ങളും മനസ്സിലാക്കി വേണം മെഡിക്കല്‍ പിജി അലോട്ട്മെന്റില്‍ പങ്കെടുക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: