ലഖ്നോ: ബിജെപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ സ്വാമിത പ്രസാദ് മൗര്യയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി നേതാക്കള്‍. ‘പണ്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ സ്വാമി പ്രസാദ് മൗര്യ പറഞ്ഞത് ബിജെപി പിന്നാക്ക സമൂദായങ്ങളുടെയും പാവങ്ങളുടെയും രക്ഷകരെന്നാണ്. ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ പാവങ്ങള്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബിജെപി പാവങ്ങള്ക്കെതിരാണെന്ന് അദ്ദേഹം പറയുന്നു,’- സ്വാമി പ്രസാദ് മൗര്യയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.
മന്ത്രികൂടിയായ സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. ‘ഈ തീരുമാനം തെറ്റാണ്. ഞാന്‍ അയാളോട് പറയുന്നത് തിരക്കിട്ടെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റായിരിക്കുമെന്നാണ്. ശാന്തമായി ഇരുന്നശേഷം പ്രതികരിക്കൂ,’- ഇതായിരുന്നു ഉത്തര്‍പ്രദേശ് ഡപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
സ്വാമി പ്രസാദ് മൗര്യയെ ഇരുട്ടിനോടാണ് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ താരതമ്യം ചെയ്തത്. യോഗി മന്ത്രിസഭയില്‍ ലേബര്‍, എംപ്ലോയ്മെന്റ്, കോര്‍ഡിനേഷന്‍ മന്ത്രിയായിരുന്നു മൗര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: