Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടി; ജേണലിസ്റ്റ് ആരതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി; നിയമയുദ്ധത്തില്‍ ആരതിക്ക് നീതി; ട്വിറ്ററിന് നോട്ടീസ്

കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്‌ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 08:40 pm IST
in India

ന്യൂദല്‍ഹി: കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്‌ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ഇതോടെ ട്വിറ്റര്‍ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ പേജ് താഴിട്ടു പൂട്ടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും അക്കൗണ്ട് പൂട്ടിയതിന് ട്വിറ്ററിനോട് വിശദീകരണവും തേടിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് രേഖാ പിള്ളയാണ് ചൊവ്വാഴ്ച കേസില്‍ വിധി പറഞ്ഞത്. ദി ന്യൂ ഇന്ത്യന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിന്റെ സ്ഥാപക കൂടിയായ  ആരതി ടിക്കൂ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകയാണ്.  

കേസില്‍ മൂന്നാഴ്ചയ്‌ക്കകം മറുപടി സത്യവാങ്മൂലം  നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഡിസംബര്‍ 14ന് ആരതിയുടെ കസിന്‍ സഹോദരനായ സാഹില്‍ ഒരു ട്വിറ്റര്‍ സ്‌പേസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ‘ഇന്ത്യന്‍ ഏജന്‍റ്’ എന്ന് വിളിച്ചാണ് പലരും സാഹിലിനെ പരിഹസരിച്ചിരുന്നത്. മറ്റ് ഒരു പാട് ആരോപണങ്ങളും സാഹിലിന് എതിരെ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.  

ഉടനെ ആരതി ട്വിറ്ററില്‍ പോസ്‌റ്റിട്ടു: ‘ശ്രീഗനറില്‍ ജീവിക്കുന്ന എന്റെ സഹോദരനെ ക്ശ്മീര്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജീഹാദി ഭീകരവാദികളും അവരുടെ പാകിസ്ഥാന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ പിണിയാളുകളും തുറന്ന് ഭീഷണിപ്പെടുത്തി. ആരെങ്കിലും ഇത് കാണുന്നുണ്ടോ? അവന്‍ ഇസ്ലാം വാദികളാല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് കാണാന്‍ കയ്യുംകെട്ടി ഇരിക്കുകയാണോ നമ്മള്‍ എല്ലാവരും? അതോ നിങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമോ?’ ആരതി ടിക്കൂവിന്റെ ചോദ്യമുണര്‍ത്തുന്ന ഈ ട്വീറ്റ് വലിയ കോളിളക്കമായി.

അടുത്ത ദിവസം ഇരട്ടിശക്തിയില്‍ പ്രതികരിച്ചുകൊണ്ട് ആരതി ടിക്കൂ വീണ്ടും ട്വിറ്ററില്‍ മറ്റൊരു കുറിപ്പ് പങ്കുവെച്ചു: ”ട്വിറ്ററും ട്വിറ്റര്‍ ഇന്ത്യയും പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദിക്കള്‍ക്ക്  ട്വിറ്റര്‍ സ്‌പേസ് അവരുടെ ഗൂഢാലോചനകള്‍ക്കും ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടി തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. അതുവഴി അവര്‍ക്ക് സാഹിലിനെപ്പോലുള്ള കശ്മീരി ഹിന്ദുക്കളെ കശ്മീരില്‍ വധിക്കാം. ഇന്ത്യയ്‌ക്ക് തളര്‍വ്വാതം പിടിച്ചിരിക്കുന്നു….ഇന്ത്യ ഉറങ്ങുകയാണ്….’

ഇതും കൂടിയായപ്പോള്‍ ട്വിറ്റര്‍ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ പേജ് അടച്ചുപൂട്ടി. അടുത്ത ദിവസം ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ കസിന്‍ സഹോദരന് ട്വിറ്ററിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ കോപ്പിയും അവര്‍ കോടതിയില്‍ ഹാജരാക്കി. തന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടി ഭരണഘടനയുടെ 14,19,.21 വകുപ്പുകളുടെ ലംഘനമാണെന്നും ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏകപക്ഷീയമാണെന്നുമായിരുന്നു ആരതി ടിക്കൂ വാദിച്ചത്.

മുകേഷ് ശര്‍മ്മയാണ് പരാതി ഫയല്‍ ചെയ്തത്. സാഹിലിനെതിരെ ട്വിറ്ററില്‍ വന്ന ഇസ്ലാംവാദികളുടെ പ്രതികരണം കണ്ട് താന്‍ ഞെട്ടിയെന്നും ഇത് 1990 ജനവരിയുടെ ഓര്‍മ്മപ്പെടുത്തലാണെന്നും (അന്നാണ് കശ്മീര്‍ താഴ് വര വിട്ട് ഒന്നരലക്ഷം കശ്മീരി ബ്രാഹ്മണര്‍ വീടും സ്വത്തും വിട്ടെറിഞ്ഞ്, ഇസ്ലാം ഭീകരവാദികളെ ഭയന്ന് കൂട്ടപ്പലായനം ചെയ്തത്) തനിക്ക് തോന്നിയെന്ന് ആരതി ടിക്കൂ പറയുന്നു.

ആരതിയുടെ ഈ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതി ട്വിറ്ററിന് നോട്ടീസയച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും അന്താരാഷ്‌ട്ര കാര്യങ്ങളില്‍ മാസ്റ്റേഴ്സെടുത്ത ആരതി ടിക്കൂ പിന്നീട് ദല്‍ഹിയിലേക്ക് മടങ്ങി ജേണലിസ്റ്റായി. ജമ്മുകശ്മീരില്‍ ജനിച്ച ആരതി ടിക്കൂ ജമ്മു സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. 

Tags: ദല്‍ഹി ഹൈക്കോടതിആരതി ടിക്കുജമ്മു കശ്മീര്‍delhicourtജമ്മു കശ്മീര്‍ പൊലീസ്islamistsകശമീര്‍noticeകശ്മീരി പണ്ഡിതര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

India

സ്വകാര്യ ഡാറ്റ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.