തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ കത്തില്‍ തെറ്റു വന്നതിന് വിശദീകരണമായി കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വിപി മഹാദേവന് പിള്ള. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്ക് English ല്‍ നല്കിയ കുറിപ്പില്‍ ഡിലിറ്റ് എന്ന അഞ്ചക്ഷര വാക്കുപോലും തെറ്റായിട്ടാണ് വൈസ് ചാന്‍സലര്‍ എഴുതിയത്. ( D Litt എന്നത് D.Lit എന്ന്).അക്ഷരത്തെറ്റു മാത്രമല്ല ഭാഷയും നിലവാരമില്ലാത്തതായിരുന്നു.നോട്ടീസ് പേപ്പറിന്റെ പിന്നാമ്പുറത്ത് കാകാകീകീകൂകൂ എന്ന മട്ടില്‍ . വൃത്തികെട്ട ഇംഗ്ലീഷ് ഭാഷയില്‍, അരോചകമായ കൈയക്ഷരത്തില്‍. പേരില്ല, സീലില്ല, പിന്നെ വെട്ടിത്തിരുത്തും.
വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞു. ‘ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നു’ എന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണം.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ സമ്മര്‍ദമുണ്ടായി എന്ന വിശദീകരണമാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. വിപി മഹാദേവന് പിള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറുയുന്നത്. മനസ് പതറുമ്പോള്‍ കൈ വിറച്ചു പോകുന്ന ഒരു കുറവായി കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. മലയാളത്തിലാണ് പ്രസ്താവന.
ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗു തെറ്റാതിരിക്കാന്‍ ജാഗരൂകനാണ്. മനസ്സ് പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി ഞാന്‍ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: