ഗ്രാമങ്ങളില്‍ രാപാര്‍ക്കാം. ഗ്രാമീണതയുടെ ആത്മാവ് തൊട്ടറിയാം. ഗ്രാമവികസനത്തിന്റെ തേരാളികളാകാം. ഇതിനനുയോജ്യമായ റൂറല്‍ മാനേജ്മെന്റ് പഠിക്കാന്‍ ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദില്‍ (ഇര്‍മ) മികച്ച അവസരം.
ഇര്‍മയുടെ റൂറല്‍ മാനേജ്മെന്റ് പിജി ഡിപ്ലോമാ പ്രവേശനത്തിന് ജനുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്സാണിത്. പ്രവേശന വിജ്ഞാപനം www.irma.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 2000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ മതി. ബിപിഎല്‍ കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല.
ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50% മാര്‍ക്കില്‍/തത്തുല്യ സിജിപിഎ യില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45% മാര്‍ക്ക് മതി. 2022 സപ്തംബറില്‍ യോഗ്യത തെളിയിക്കണം.
ഐഐഎം-ക്യാറ്റ് 2021/എക്സാറ്റ് 2022 സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ് ബെംഗളൂരു, ദല്‍ഹി, ആനന്ദ്, ഗുവാഹട്ടി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വച്ചാണ് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തുന്നത്. മാര്‍ച്ച് മൂന്നാംവാരം ഫലം പ്രസിദ്ധപ്പെടുത്തും.
രണ്ട് വര്‍ഷത്തെ പിജിഡിഎം-ആര്‍എം പഠനത്തിന് ട്യൂഷന് ഫീസായി 11,74,990 രൂപയും ഡിപ്പോസിറ്റ് ഉള്‍പ്പെടെ മറ്റ് ഫീസ് ഇനങ്ങളിലായി 3,42,110 രൂപയും അടയ്ക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: