ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ വാര്‍ത്ത ചാനല്‍ ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം പുറത്ത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സമാജ്വാദി പാര്‍ട്ടി പ്രകടനം മെച്ചപ്പെടുത്തും. എന്നാല്‍ ബിഎസ്പിയും കോണ്‍ഗ്രസും വളരെ മോശം പ്രകടനമാകും നടത്തുകയെന്നും സര്‍വേ.
ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പുഷ്കര്‍ സിംഗ് ധാമിയെ ആണ് കൂടുതല്‍ പേര് തെരഞ്ഞെടുത്തത്. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെങ്കിലും ബിജെപി തന്നെയാകും അധികാരത്തില്‍ എത്തുകയെന്നും സര്‍വേ വ്യക്തമാക്കുന്നു.
അതേസമയം, കോണ്‍ഗ്രസിന്റെ ആശ്വാസമായിരുന്ന പഞ്ചാബ് ഇത്തവണ ആം ആദ്മി പാര്‍ട്ടി ഭരിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പ്രതികരിച്ചവരില്‍ ഭൂരിപക്ഷം പേരും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഭഗവന്ത് മാനെയാണ് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: