ചെന്നൈ: പതിനാലു വയസുകാരനായ ഭരത് സുബ്രഹ്മണ്യം ഇന്ത്യയുടെ എഴുപത്തിമൂന്നാം ചെസ് ഗ്രാന്‍ഡ്മാസ്റ്ററായി. ഇറ്റലിയില്‍ നടന്ന ചെസ് ടൂര്‍ണമെന്റിലാണ് ചെന്നൈയില്‍ നിന്നുള്ള ഭരത് ഈ നേട്ടം കൈവരിച്ചത്.
ഒമ്പത് റൗണ്ട് മത്സരങ്ങള്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ 6.5 പോയിന്റുമായി ഭരത് സുബ്രഹ്മണ്യം മറ്റ് നാലുപേര്‍ക്കൊപ്പം ഏഴാം സ്ഥാനം നേടി. ടൂര്‍ണമെന്റിനിടെ മൂന്നാം ഗ്രാന്‍ഡ്മാസ്റ്റര്‍ നോം നേടിയതോടെയാണ് ഭാരത് സുബ്രഹ്മണ്യത്തിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിക്കുന്നതിന് ആവശ്യമായ 2500 എലോ പോയിന്റ് കിട്ടിയത്. മറ്റൊരു ഇന്ത്യന്‍ താരമായ ലളിത് ബാബുവാണ് ഈ ടൂര്‍ണമെന്റില്‍ ചാമ്പ്യനായത്. ലളിത് ബാബുവിനും മറ്റ് മൂന്നു പേര്‍ക്കും ഏഴു പോയിന്റ് വീതം ലഭിച്ചു. എന്നാല്‍ ടൈബ്രേക്ക് പോയിന്റില്‍ ലളിത് ചാമ്പ്യനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: