ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി രോഗവിവരം പ്രഖ്യാപിച്ചത്.
‘ഞാന്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ഈയടുത്ത ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു,’- മന്ത്രി രാജ്നാഥ് സിങ് ട്വീറ്റില്‍ കുറിച്ചു.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ സൂചനയായാണ് കേന്ദ്രമന്ത്രിയുടെ കോവിഡ് ബാധയെ കാണുന്നത്. ജനവരി തുടക്കത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും കോവിഡ് ബാധിച്ചിരുന്നു. ശനിയാഴ്ച രാജ്നാഥ് സിങ് പെണ്‍കുട്ടികള്‍ക്ക് സായുധസേനയില്‍ ചേരാന്‍ 100 സൈനിക സ്കൂളുകള്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് അറിയിച്ചുകൊണ്ട് ഒരു വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.
ദല്‍ഹിയില്‍ ഞായറാഴ്ച 22,751 പേര്‍ക്ക് കോവിഡ് ബാധയുണ്ടായി. ഇതുവരെയും ദല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുല്ല. നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ദല്‍ഹി സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1.79 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: