Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പ്രകൃതിസ്‌നേഹികളുടെ ശ്രദ്ധാകേന്ദ്രമായി മാനികാവ് യുപി സ്‌കൂള്‍

വൃക്ഷസംരക്ഷണത്തറകളിലാണ് വൈകുന്നേരങ്ങളില്‍ മാനികാവില്‍ എത്തുന്നവരില്‍ അധികം പേരുടെയും വിശ്രമം. ഫോട്ടോ ഷൂട്ടിനും ആളുകള്‍ മാനികാവിലെത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 02:32 pm IST
in Wayanad
മാനികാവ്എന്‍എഎ യുപി സ്‌കൂള്‍

മാനികാവ്എന്‍എഎ യുപി സ്‌കൂള്‍

കല്‍പ്പറ്റ: വയനാട്ടിലെ എന്‍എഎ യുപി സ്‌കൂള്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രകൃതിസ്‌നേഹികളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. മീനങ്ങാടിയില്‍ നിന്നു ഏഴു കിലോമീറ്റര്‍ അകലെ മാനികാവ് ഗ്രാമത്തിലുള്ള  നാലര ഏക്കര്‍ വരുന്ന വളപ്പില്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന വൃക്ഷസസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തെ വേറിട്ടതാക്കുന്നത്.  

നൈസര്‍ഗിക വനത്തിനു സമാനമാണ് വിദ്യാലയവളപ്പിലെ കെട്ടിടങ്ങളും കളിസ്ഥലവും ഒഴികെ ഭാഗങ്ങള്‍.  അങ്ങിങ്ങായി നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാട്ടുമാവും പ്ലാവും പേരാലും ഉള്‍പ്പെടെ വൃക്ഷങ്ങളും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നട്ടുപരിപാലിച്ച മറ്റിനം മരങ്ങളും ഔഷധ പ്രാധാന്യമുള്ളതടക്കം ചെടികളും അതിരുകളില്‍ തണല്‍ വിരിക്കുന്ന മുളങ്കൂട്ടങ്ങളും വിദ്യാലയവളപ്പില്‍ ഹരിതപ്രഭ ചൊരിയുകയാണ്. പ്രഭാത നടത്തത്തിനും സായാഹ്‌നം ചെലവഴിക്കുന്നതിനും വിദൂര ദിക്കുകളില്‍നിന്നുപോലും ആളുകള്‍ മാനികാവില്‍ എത്തുന്നുണ്ട്. വിദ്യാലയവളപ്പിനു ചുറ്റുമായി നട്ടുവളര്‍ത്തിയ മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂന്നടി വീതിയിലും ഏകദേശം 600 മീറ്റര്‍ ദൈര്‍ഘ്യത്തിലും നടപ്പാത നിര്‍മിച്ചിട്ടുണ്ട്.  

വൃക്ഷസംരക്ഷണത്തറകളിലാണ് വൈകുന്നേരങ്ങളില്‍ മാനികാവില്‍ എത്തുന്നവരില്‍ അധികം പേരുടെയും വിശ്രമം. ഫോട്ടോ ഷൂട്ടിനും ആളുകള്‍ മാനികാവിലെത്തുന്നുണ്ട്. പട്ടികവര്‍ഗത്തിലെ കുണ്ടുവാടിയന്‍ വിഭാഗത്തില്‍പ്പെട്ട പേ മുത്തന്‍ 1952ല്‍ ആരംഭിച്ചതാണ് മാനികാവിലെ വിദ്യാലയം. വര്‍ഷങ്ങള്‍ക്കുശേഷം  മാനികാവ് ദേവസ്വം ഏറ്റെടുത്ത വിദ്യാലയം 1957ലാണ് യുപിയായി ഉയര്‍ത്തിയത്.  നിലവില്‍ ഏഴു വരെ ക്ലാസുകളിലായി 190 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍  10 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമുണ്ട്. മാനികാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇ. നാരായണന്‍ നമ്പീശനാണ് മാനേജര്‍.  

1986 മുതല്‍ നടന്നുവരുന്നതാണ് വിദ്യാലയത്തില്‍ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെന്നു ഹെഡ് മാസ്റ്റര്‍ എം.കെ.അനില്‍കുമാര്‍ പറഞ്ഞു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളെ അംഗങ്ങളാക്കി രൂപീകരിച്ച നേച്ചര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് വിദ്യാലയവളപ്പില്‍ വിവിധയിനം മരങ്ങളും ചെടികളും നട്ടുപരിപാലിക്കുന്നതിനു തുടക്കമിട്ടത്.  അധ്യാപകന്‍ എം.ആര്‍. വിജയന്റെ ചുമതലയിലായിരുന്നു നേച്ചര്‍ ക്ലബിന്റെ പ്രവര്‍ത്തനം. 1998ലാണ് വിദ്യാലയത്തിന്റെ അതിരുകളില്‍ മുളവത്കരണം നടത്തിയത്. വസന്തത്തില്‍ വയലറ്റ് പൂക്കള്‍ നിറയുന്ന തണല്‍മരങ്ങള്‍ ആരുടെയും ഹൃദയം കവരുന്ന കാഴ്ചയാണ്.  

കുട്ടികള്‍ക്കായി മരങ്ങളില്‍ ഊഞ്ഞാലുകള്‍ കെട്ടിയിട്ടുണ്ട്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പുഷ്പിക്കുന്നതാണ് വിദ്യാലയവളപ്പിലെ നാട്ടുമാവ്. മാധുര്യമേറിയതാണ് ഈ മാവില്‍ വിളയുന്ന പഴങ്ങളെന്നു അധ്യാപകരും വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു.  പുറമേ നിന്നുള്ള കാഴ്ച മറയ്‌ക്കാത്ത വിധം വളപ്പ് ഇരുമ്പവല കെട്ടി സംരക്ഷിക്കാനുള്ള ആലോചനയിലാണ് വിദ്യാലയാധികൃതര്‍. ഇതിനുള്ള സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താനുള്ള നീക്കം നടത്തിവരികയാണ്.

Tags: ManikavuUP SchoolEco Friendly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ചു; മലമ്പുഴ യുപി സ്കൂളിലെ അധ്യാപകൻ പിടിയിൽ

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ മോഷ്ടാക്കളുടെ വിളയാട്ടം; കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കള്‍ നശിപ്പിച്ചു

Article

സുപ്രീം കോടതി വിധിച്ച ഇക്കോ സെന്‍സിറ്റീവ് സോണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.