മുഹമ്മ: കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ,നിങ്ങള്‍ കാമറക്കണ്ണകളുടെ നിരീക്ഷണത്തിലാണ്.ഹെല്‍മറ്റ് ധരിക്കാത്തവര്‍,പിടിച്ചുപറി, മോഷണം, അപകടങ്ങള്‍, അ നാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടിയിലാകും.
മുഹമ്മ പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് കുറ്റവാളികളെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിച്ചത്. മുഹമ്മ എന്‍എസ്എസ് ജങ്ഷന് മുതല്‍ തണ്ണീര്‍മുക്കം വരെയും ജട്ടി മുതല്‍ കണ്ണാടിക്കവല വരെയുള്ള പ്രദേശങ്ങള്‍ ഇനി മുതല്‍ കാമറ നിരീക്ഷണത്തിലാകും. 26 കേന്ദ്രങ്ങളിലാണ് കാമറകള്‍ വെച്ചത്. എന്‍എസ്എസ് ജങ്ഷന്, കാര്‍മല്‍ കവല,മുഹമ്മ കവല, സാമൂഹ്യാരോഗ്യ കേന്ദ്രം കണ്ണാടിക്കവല, ആര്യക്കര ,കായിപ്പുറം, തുരുത്തന് കവല, പുത്തനങ്ങാടി, മുട്ടത്തിപ്പറമ്പ് തുടങ്ങി പ്രധാന ജങ്ഷനുകളെല്ലാം നിരീക്ഷണ പരിധിയില്‍പ്പെടും.വ്യാപാരികളുടെയും വ്യക്തികളുടെയും സഹകരണം ലഭിച്ചത് നേട്ടമായി. പുതുതായി സ്ഥാപിച്ച കാമറകളുടെ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉദ്ഘാടനം ഉടന്‍ നടക്കും. സ്റ്റേഷനുകളില്‍ ഇരുന്ന് കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് കഴിയും.ഇതിന് പുറമേ രാത്രികാല പട്രോളിങും ഉണ്ടാകും.
നേരത്തെ മാവിന് ചുവട് മുതല്‍ ഗവ: എല്‍പി സ്ക്കൂള് വരെയുള്ള പ്രദേശങ്ങളില്‍ മകരം റസിഡന്‍സ് അസോസിയേഷന് കാമറകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. കൂടാതെ കാവുങ്കല്‍ എന്റെ ഗ്രാമം കൂട്ടായ്മ കാവുങ്കല്‍ തൊട്ട് മണ്ണഞ്ചേരി വരെയും,പൊന്നാട് ,മംഗളപുരം റൗഡി മുക്ക് വരെയും കാമറാ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: