Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടമായത് സംഘകുടുംബത്തിലെ കാരണവര്‍

വി. മുരളീധരന്‍ (ആര്‍എസ്എസ് തിരുവനന്തപുരം സംഭാഗ് കാര്യവാഹ്)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 12:13 pm IST
in Kerala
ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ കാര്യാലയ ഉദ്ഘാടനത്തിന് എത്തിയ ദക്ഷിണ ക്ഷേത്രീയ പ്രചാരക് കൃഷ്ണപ്പാജിയെ ജി. ശിവരാമന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ കാര്യാലയ ഉദ്ഘാടനത്തിന് എത്തിയ ദക്ഷിണ ക്ഷേത്രീയ പ്രചാരക് കൃഷ്ണപ്പാജിയെ ജി. ശിവരാമന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ കൊല്ലം ജില്ലയിലെ മുതിര്‍ന്ന കാര്യകര്‍ത്താവും ദിര്‍ഘനാള്‍ വിവിധ സംഘടനാ ചുമതലകള്‍ വഹിച്ചിരുന്ന കൊല്ലം ഇരവിപുരം മാടന്‍നട വെളിയില്‍കുളങ്ങര കേശവകൃപയില്‍ ജി.ശിവരാമന്‍ (80) വിഷ്ണുപദം പൂകി.  

ആര്‍എസ്എസ് തിരുവനന്തപുരം, കൊല്ലം വിഭാഗ് മുന്‍ സംഘചാലക്, തിരുവനന്തപുരം വിഭാഗ് കാര്യവാഹ്, സംയുക്ത കൊല്ലം ജില്ലാ കാര്യവാഹ് തുടങ്ങിയ ചുമതലകള്‍ ദീര്‍ഘനാള്‍ വഹിച്ചിട്ടുണ്ട്.

അവസാന സമയം വരെ പൂര്‍ണമായും സംഘ ആദര്‍ശത്തില്‍ അടിയുറച്ച് ജീവിച്ച അദ്ദേഹം വിവിധ സംഘപരിപാടികളില്‍ ഭാഗമാകാനും ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാനും സാധാരണ പ്രവര്‍ത്തകനെ പോലെ മുന്നില്‍ നിന്നിരുന്നു. പതിറ്റാണ്ടുകളോളം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സംഘപരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ശിവരാമന്‍ ചേട്ടന്‍.  

കുറച്ചു നാളുകളായി ശാരീരികമായ ബുദ്ധിമുട്ടുകള്‍മൂലം ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്.  

ഇന്നലെ ഉച്ചയ്‌ക്ക് 12 മുതല്‍ കൊല്ലം മാടന്‍നടയ്‌ക്കു സമീപം ഭരണിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ ആദരഞ്ജലികളര്‍പ്പിക്കാന്‍ സംഘകുടുംബത്തിലെയും പൊതുരംഗത്തെയും നിരവധി പേര്‍ എത്തിയിരുന്നു.  

പെരുമ്പാവൂര്‍ പുല്ലുവഴി പെരുമ്പള്ളിയില്‍ ഗോവിന്ദപിള്ളയുടെയും ഭവാനി അമ്മയുടെയും മകനായി 1942-ല്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1962-ല്‍ 20-ാമത്തെ വയസില്‍ കൊല്ലത്ത് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന കൃഷ്ണന്‍പോറ്റിയുടെ കൂടെ താമസിച്ച് കൊല്ലത്തുകാരനായിമാറി. വൈദ്യനായ ഒരു സുഹൃത്തുവഴിയാണ് ആര്‍എസ്എസിന്റെ മലയാളി സഭ ശാഖയില്‍ എത്തുന്നത്.  

കൃഷ്ണന്‍പോറ്റിയുടെ ഹോട്ടലില്‍ സഹായിയായി കൂടിയ അദ്ദേഹം ആര്‍എസ്എസുമായി കൂടുതല്‍ അടുത്തു. 70കളില്‍ കൊല്ലത്തെ പൗരപ്രമുഖനും വ്യവസായിയുമായ അച്ചാണി രവിമുതലാളിയുടെ കമ്പനിയായ വിഎല്‍സിയില്‍ ക്ലര്‍ക്കായി ജോലിനേടി. പിന്നീട് ആ കമ്പനിയിലെ കാഷ്യറായി വിരമിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ എല്‍ഐസി ഏജന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.  

1973 ജനുവരി 28ന് കൊല്ലം പഴീക്കല്‍ വീട്ടില്‍ വേലുക്കുട്ടി നായരുടെയും ആനന്ദവല്ലി അമ്മയുടെയും മകളായ ഗിരിജയെ വിവാഹം കഴിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കൊല്ലം മാടന്‍നട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം സകുടുംബം താമസിച്ചുവരികയായിരുന്നു. മൂത്തമകന്‍ പ്രതാപ് ദുബായില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റാണ്. രണ്ടാത്തെയാള്‍ മദന്‍ലാല്‍ തിരുവനന്തപുരത്ത് ബിസിനസ് ചെയ്യുന്നു. മൂന്നാമത്തെയാള്‍ പ്രശാന്ത് ദുബായില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവാണ്. മൂന്നുപേരും കുടുംബസ്ഥരാണ്.  

എല്‍ഐസി ഏജന്റായി കൊല്ലം ജില്ലയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ശിവരാമന്‍. എല്‍ഐസിയില്‍ ഡവലപ്മെന്റ് ഓഫീസര്‍, ചെയര്‍മാന്‍സ് ക്ലബ്മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Tags: ആര്‍എസ്എസ്G.Sivaraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.