വിതുര: വന്യമ്യഗങ്ങളുടെ ശല്യം നിമിത്തം മലയോരമേഖലയിലെ ജനങ്ങളും കര്‍ഷകരും തീരാദുരിതത്തില്‍. സഞ്ചാരികളുടെ പറുദീസയായ നെയ്യാര്‍ഡാമില്‍ നിന്നും കുറച്ച് മാറി വ്ലാവെട്ടിയില്‍ മാന്‍ പാര്‍ക്കുണ്ട്. പക്ഷേ ഡാം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് കാപ്പുകാട് വനസങ്കേതത്തിലേക്കുള്ള പാതയില്‍ എത്തി നോക്കിയാല്‍ പലപ്പോഴും മാനുകള്‍ ഉണ്ടാകാറില്ല.
മാനുകള്‍ ഭൂരിഭാഗവും നാട്ടിന്‍പുറം വഴി ക്യഷിയിടങ്ങളിലും വീടുകളിലും എത്തി തീറ്റ എടുക്കുന്ന കാഴ്ചയാണിപ്പോള്‍. കാട്ടുപന്നി, കുരങ്ങുകള്‍, കാട്ടുപോത്ത് തുടങ്ങിയവ നിരന്തരം ജനവാസകേന്ദ്രങ്ങളിലിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വെളുപ്പിന് പണിക്കു പോകുന്ന ടാപ്പിംഗ് തൊഴിലാളികള്‍ വളരെ ഭയത്തോടെയാണ് ജോലിക്ക് പോകുന്നത്. ഇതിനിടയിലാണ് ആക്രമണകാരിയല്ലെങ്കിലും മാനുകളും കൂട്ടമായി എത്തുന്നത്.
വ്ലാവെട്ടി, വില്ലുചാരി, താഴെ മണ്‍പുറം, പുലിപ്പാറ, നെല്ലികുന്ന തുടങ്ങിയ മേഖലയിലുള്ളവര്‍ തൊഴിലുറപ്പിനും മറ്റ് പണികള്‍ക്കും പോകും. വൈകിട്ട് തിരിച്ചെത്തുമ്പോള്‍ വീട്ടുപരിസരം മാനുകള്‍ വിളയാടി നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. മാന്‍പാര്‍ക്കില്‍ നിന്ന് ചാടി പോകുന്ന മാനുകള്‍ പ്രദേശം മുഴുവന്‍ കൈവശപ്പെടുത്തിയിരിക്കയാണ്.
ഭക്ഷണത്തില്‍ വലിയ അഴിമതിയാണ് മാന്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നടക്കുന്നത്. നാട്ടുകാര്‍ ജോലിക്ക് പോകുന്ന സമയം നോക്കി പാര്‍ക്കിലെ ജീവനക്കാര്‍ മാനുകളെ തുറന്നുവിടുകയാണെന്നും നാട്ടുകാര്‍ പരാതി പറയുന്നു. എല്ലാവര്‍ഷവും മാര്‍ച്ച് മാസമെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ വലിയ സന്തോഷത്തിലാണ്. ആ മാസത്തിലാണ് മാന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലെ പുനഃസംഘടന നടക്കുന്നത്. മാനുകളെ കാട്ടിനുള്ളിലെ ആവാസ രീതിയില്‍ കഴിയാനുള്ള പദ്ധതി പാര്‍ക്കില്‍ വിപുലീകരിക്കാന്‍ നീക്കം നടക്കുമ്പോള്‍, നാട്ടുകാരുടെയും കൃഷിക്കാരുടെയും നാട്ടിന്‍പുറത്തെ വനവാസികളുടെയും അവസ്ഥ കണ്ടറിയേണ്ടിവരുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: