മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയായ ആശിശ് ഷെലാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒസാമ ഷംസീര്‍ ഖാന് അറസ്റ്റില്‍. അഞ്ജാത ഫോണ്‍ നമ്പറുകളില്‍ നിന്നും വധഭീഷണി ലഭിക്കുന്നുണ്ടെന്ന് എംഎല്‍എ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മഹിം സ്വദേശിയായ ഒസാമ ഷംസീര്‍ ഖാന് അറസ്റ്റിലായത്.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയ്ക്കും മുംബൈ പൊലീസ് കമ്മീഷണര്‍ക്കും ആശിശ് ഷെലാര്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു. തന്നെയും കുടുംബത്തെയും വധിക്കുമെന്ന് അജ്ഞാതന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി നല്‍കിയത്.
തന്റെ ഫോണിലേക്ക് വന്ന ഭീഷണി കാളുകളുടെ നമ്പറുകളും എംഎല്‍എ പൊലീസിന് കൈമാറിയിരുന്നു. ബന്ദ്രയിലെ ഒരു ഭൂമിതര്‍ക്കമാണ് ഭീഷണി കാളുകള്‍ക്ക് കാരണമെന്ന് പറയുന്നു. ഈ കേസില്‍ വധഭീഷണി ഉയര്‍ത്തിയ ആളുടെ മകനെതിരെ വധഭീഷണിയ്ക്ക് കേസ് നിലനില്‍ക്കുന്നുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഴിമതിയെ വിമര്‍ശിക്കുന്ന പ്രധാന ശബ്ദമാണ് ആശിശ് ഷെലാര്‍ എംഎല്‍എയെന്ന് പ്രതിപക്ഷനേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുഴുവന്‍ അഴിമതിയും തുറന്ന് വിമര്‍ശിക്കുന്ന നേതാവാണ് ആശിശ് ഷെലാര്‍. ഇതാണ് അദ്ദേഹത്തിനെതിരെ വധഭീഷണി ലഭിക്കാനുള്ള കാരണമെന്നും ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: