തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ കര്‍ണാടക മോഡലില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിനായി പോലീസിനോട് ആഭ്യന്തരവകുപ്പ് അഭിപ്രായം തേടി. എല്ലാ വകുപ്പുകളിലും ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പാണ് എല്ലാ വകുപ്പുകളോടും അഭിപ്രായം തേടിയത്. ആഭ്യന്തരവകുപ്പിലെത്തിയ ശിപാര്‍ശയില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്.
കര്‍ണാടകയില്‍ ഏതാനും ദിവസം മുമ്പ് ട്രാന്സ്ജെന്ഡേഴ്സിനെ സേനയിലേക്ക് എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എസ്ഐ, റിസര്‍വ്ഡ് ബറ്റാലിയന് ലിസ്റ്റിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. തമിഴ്നാട്ടില്‍ ഒരു എസ്ഐ ട്രാന്സ്ജന്ഡര് വിഭാഗത്തില്‍ നിന്നുണ്ട്. ഛത്തീസ്ഗഡില്‍ 2017 ല്‍ വിജ്ഞാപനം നടത്തിയ 13 ട്രാന്സ്ജെന്ഡേഴ്സിനെ കോണ്‍സ്റ്റബിള്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: