ചണ്ഡീഗഢ്: പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലായ ദിവസം ഒരു വനിതാ പത്രപ്രവര്‍ത്തക ഫിറോസ്പൂരില്‍ ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതിനിടയിലാണ് റിപ്പബ്ലിക് ഭാരതിന്റെ പത്രപ്രവര്‍ത്തകയായ അനുപമ ജാ താന്‍ ആക്രമിക്കപ്പെട്ട വിവരം പുറത്തുവിട്ടത്.
പ്രധാനമന്ത്രിയുടെ റാലി നടക്കേണ്ട ഫിറോസ്പൂരിലാണ് രാത്രി 11.30ന് അനുപമ ജായ്ക്കെതിരെ ആക്രമണമുണ്ടായത്. ഫിറോസ്പൂരില്‍ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് ഒരു ഫ്ളൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാര്‍ വഴിതടഞ്ഞതിനാല്‍ 15-20 മിനിറ്റ് നേരം കുടുങ്ങിപ്പോയത്. പ്രധാനമന്ത്രിയുടെ ജീവന് അപകടത്തിലായിരുന്നെന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും ആരോപണമുണ്ട്.
അതിനിടെയാണ് പ്രധാനമന്ത്രിയുടെ റാലിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുപമ ജാ എന്ന വനിതാ ജേണലിസ്റ്റ് എത്തുന്നത്. അന്ന് രാത്രി 11.30നാണ് അനുപമ ജായ്ക്ക് നേരെ ആക്രമണമുണ്ടായത്. അപ്പോള്‍ തന്നെ പുറത്തുവിട്ട വീഡിയോയില്‍ ജേണലിസ്റ്റുകള്‍ പോലും ഇവിടെ സുരക്ഷിതരല്ലെന്ന് അനുപമ ജാ ആരോപിക്കുന്നു. ‘ആരോ എനിക്ക് നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞു. എന്റെ കാറിന് കേടുപാടുകള്‍ വന്നു. എനിക്ക് പരിക്കേറ്റു. കോണ്‍ഗ്രസുകാര്‍ക്ക് ഇതില്‍ എന്തെങ്കിലും മറുപടി പറയാനുണ്ടോ?’-രോഷാകുലയായ അനുപമ ജാ ചോദിക്കുന്നു.
ഇതിന്റെ വീഡിയോ ഉടനെ മാധ്യമങ്ങളിലും അധികൃതര്‍ക്കിടയിലും അനുപമ പങ്കുവെച്ചു. പഞ്ചാബില്‍ ആരും സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് അലോക് അവസ്തി പറയുന്നു. ജേണലിസ്റ്റുകള്‍ മാത്രമല്ല, പ്രധാനമന്ത്രിവരെയും അവിടെ സുരക്ഷിതമല്ല. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഈ സംസ്ഥാനത്ത് ക്രമസമാധനം ആകെ തകര്‍ന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: