ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് സൂര്യനമസ്കാരം ചെയ്യാനുള്ള തീരുമാനത്തെ എതിര്‍ത്ത് ബീഹാര്‍ നിയമസഭാംഗം ഗുലാം റസൂല്‍ ബല്യാവി. അള്ളാഹുവിന്റെ പിന്‍ഗാമികള്‍ക്ക് സൂര്യനമസ്കാരം ഹറാമാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും ബല്യാവി അഭിപ്രായപ്പെട്ടു.
ഇസ്ലാമില്‍ ഞങ്ങള്‍ അള്ളാഹുവിനെ മാത്രമേ ആരാധിക്കാറുള്ളു. അള്ളാഹു സൃഷ്ടിച്ച എന്തിനേയും ആരാധിക്കുന്നത് മഹാപാപമാണ്. സൂര്യനമസ്കാരം എന്നാല്‍ സൂര്യനെ ആരാധിക്കുന്നതാണെന്നും ഇസ്ലാമില്‍ അത് തെറ്റാണെന്നും ബല്യാവി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഏതൊരു വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശമുണ്ട്. അതിനാല്‍ മുസ്ലീങ്ങള്‍ ആരും സൂര്യനമസ്കാരം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനവാര്‍ഷികത്തിന്റെ ഭാഗമായി സ്കൂളുകളില്‍ ‘സൂര്യനമസ്കാര’ പരിപാടി നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും രംഗത്തെത്തിയിരുന്നു. സൂര്യപൂജ ഇസ്ലാമില്‍ അനുവദനീയമല്ലെന്നും അതിനാല്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ സൂര്യനമസ്കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുള്ള റഹ്മാനി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: