കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആറ് പേര് പിടിയില്‍. കോട്ടയം ജില്ലയിലെ കറുകച്ചാലിലാണ് സംഭവം. സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെയാണ് ഇന്നലെ കറുകച്ചാല്‍ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പോലീസ് അറിയിച്ചു. സംഘത്തിന് പിന്നില്‍ സമൂഹത്തിലെ ഉന്നതര്‍ അടക്കം വന്‍ റാക്കറ്റുകളാണ് ഉള്ളത്.
സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായി സൂചനയുണ്ടായിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം എന്നി സാമൂഹ്യ മാദ്ധ്യമ ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര് ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍ തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പോലീസ് കരുതുന്നു. അന്വേഷണം വ്യാപകമാക്കുന്നതായും പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: