ചണ്ഡീഗഢ്: പ്രിയങ്ക വദ്രയോട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വിശദീകരിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി നേതാക്കള്‍. എന്ത് അധികാരത്തിന്റെ പേരിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വദ്രയോട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി ഛന്നി വിശദീകരിച്ചതെന്നാണ് ബിജെപിയുടെ ചോദ്യം.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയൊന്നുമുണ്ടായിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ ഒരു കിലോമീറ്റര്‍ അകലെ വരെ ഒരു പ്രതിഷേധക്കാരും ഉണ്ടായിരുന്നില്ലെന്നും ചരണ്‍ജിത് സിങ് ഛന്നി വാദിക്കുന്നു. എന്നാല്‍ വീഡിയോയില്‍ പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ക്ക് വിളിപ്പാടകലെ പ്രതിഷേധക്കാരെ കാണാമായിരുന്നു. ബിജെപി അനുയായികളുടെ ഒരു സംഘം പ്രധാനമന്ത്രിയുടെ വാഹനത്തില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ വരെ എത്തിയ മറ്റൊരു വീഡിയോ ക്ലിപ്പിംഗും പറത്തിറങ്ങിയിരുന്നു. അവിടെ സംഭവിച്ച് എല്ലാകാര്യങ്ങളും പ്രിയങ്കാ ഗാന്ധിയോട് വിശദീകരിച്ചെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച പോലെ ഇത്രയും ഗൗരവമായ കാര്യം പങ്കുവെയ്ക്കാന്‍ പ്രിയങ്ക ഗാന്ധി ആരാണെന്നാണ് ബിജെപിയുടെ ചോദ്യം. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റൊരാളോട് പങ്കുവെയ്ക്കില്ലെന്ന വാഗ്ദാനമാണ് ഛന്നി ലംഘിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
“പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ കൈമാറാന്‍ എന്ത് ഭരണഘടനാപദവിയാണ് പ്രിയങ്ക ഗാന്ധി വഹിക്കുന്നതെന്നായിരുന്നു ബിജെപി വക്താവ് സമ്പിത് പത്ര ട്വീറ്റിലൂടെ ചോദിച്ചത്. നിങ്ങള്‍ പറഞ്ഞതുപോലെയുള്ള കാര്യം ചെയ്തു എന്ന കാര്യം താങ്കള്‍ പറഞ്ഞിട്ടുണ്ടാവണം”- സമ്പിത് പത്ര ചോദിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെ.യ്യുന്ന കാര്യങ്ങള്‍ ലംഘിച്ചിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. എന്ത് അധികാരസ്ഥാനത്തിന്റെ പേരിലാണ് പ്രിയങ്കാ ഗാന്ധിയോട് പ്രധാനമന്ത്രിയുടെ സുരക്ഷാ ലംഘനം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: