നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി), റൂര്‍ഖേല 2022-24 വര്‍ഷത്തെ ഫുള്‍ടൈം എംബിഎ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്കൂള്‍ ഓഫ് മാനേജ്മെന്റാണ് കോഴ്സ് നടത്തുന്നത്. ആകെ 75 സീറ്റുകളുണ്ട്.
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍/6.5 സിജിപിഎയില്‍ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/6.0 സിജിപിഎ മതിയാകും.
ഐഐഎം-ക്യാറ്റ്/എക്സാറ്റ്/മാറ്റ്/ഡിമാറ്റ് സ്കോര്‍ നേടിയിരിക്കണം.
അപേക്ഷാ ഫീസ് 500 രൂപ. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nitrkl.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. http://eapplication.nitrkl.ac.in ല്‍ അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 15 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രവേശന വിജ്ഞാപനത്തിലുണ്ട്.
അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ഒപ്പുവച്ച് ഇനി പറയുന്ന വിലാസത്തില്‍ അയക്കണം. HOD, School of Management, National Institute of Technology, Rourkela, Odisha, PIN-769008. കവറിന് പുറത്ത് എംബിഎ അഡ്മിഷനുള്ള അപേക്ഷയെന്ന് രേഖപ്പെടുത്തിയിരിക്കണം. ഹാര്‍ഡ് കോപ്പി ഫെബ്രുവരി 21 വരെ സ്വീകരിക്കും.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഫെബ്രുവരി 26, 27 തീയതികളില്‍ ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തി മാര്‍ച്ച് രണ്ടിന് ഫലം പ്രസിദ്ധപ്പെടുത്തും. അഡ്മിഷന് മാര്‍ച്ച് 31 ന് നടത്തും. ജൂലൈയില്‍ കോഴ്സ് ആരംഭിക്കും. സെമസ്റ്റര്‍ ട്യൂഷന് ഫീസ് ഒരു ലക്ഷം രൂപയാണ്. മറ്റ് ഫീസുകള്‍ ഉള്‍പ്പെടെ 1,49,500 രൂപ അടയ്ക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: