ന്യൂദല്‍ഹി: 15നും 18നും ഇടയില്‍ പ്രായമുള്ള രണ്ടു കോടി കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒരാഴ്ചയ്ക്കുള്ളിലാണ് വാക്സിന് നല്കുന്ന കാര്യത്തില്‍ ഇത്രയും വേഗത്തില്‍ മുന്നേറാനായത്.
ജനവരി മൂന്നിനാണ് 15നും 18നും ഇടയിലുള്ള പ്രായക്കാര്‍ക്ക് വാക്സിന് നല്കിത്തുടങ്ങിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ വാക്സിന് നല്കുന്ന കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് താണ്ടിയിരുന്നു. രാജ്യത്താകമാനം 150 കോടി വാക്സിനാണ് ഇതിനകം നല്‍കിയത്. ഇതുവരെ പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനം പേരും വാക്സിന് എടുത്തുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ഒറ്റ ദിവസത്തില്‍ 90 ലക്ഷം വാക്സിന് നല്‍കുക വഴി ശനിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ആകെ 150.61 കോടി വാക്സിന് നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: