ലഖ്നോ: മുസ്ലിങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ തീരുമാനിക്കുന്ന ദിവസം ഹിന്ദുക്കള്‍ക്ക് ഓടി രക്ഷപ്പെടാന്‍ ഇന്ത്യയില്‍ ഇടം കാണില്ലെന്ന് ബരേലി മൗലാന തൗക്കീര്‍ റാസ ഖാന്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉത്തര്‍പ്രദേശിലെ ബരേലിയില് 20 ലക്ഷം വരുന്ന മുസ്ലിം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘മുസ്ലിം യുവാക്കള്‍ക്കിടയില്‍ ഞാന്‍ രോഷം കാണുന്നു. ഈ രോഷം പൊട്ടിത്തെറിച്ചാല്‍, എനിക്ക് അവരുടെ മേലുള്ള നിയന്ത്രണം നഷ്ടമാകും. എന്റെ മുസ്ലിം ചെറുപ്പക്കാര്‍ നിയമം കയ്യിലെടുക്കുന്ന ദിവസം ഇന്ത്യയില്‍ എവിടെയും ഒളിക്കാന്‍ ഇടം കിട്ടില്ലെന്ന് എന്റെ ഹിന്ദു സഹോദരങ്ങളോട് താക്കീത് ചെയ്യാന്‍ ഞാന്‍ അഗ്രഹിക്കുന്നു.’- മൗലാന തൗക്കീര്‍ പറഞ്ഞു.
ഹരിദ്വാറില്‍ നടന്ന വിദ്വേഷപ്രസംഗത്തില്‍ പ്രതിഷേധിച്ച് നടന്ന യോഗത്തിലായിരുന്നു മൗലാന തിരിച്ചടിച്ചത്. ഇത്തെഹാദ് ഇ മില്ലറ്റ് കൗണ്‍സില്‍ സ്ഥാപിച്ച മൗലാന തൗക്കീര്‍ റാസ ഖാന് 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. മൗലാന തൗക്കീറിന്റെ ആഹ്വാനത്തിന് ഓള് ഇന്ത്യ തന്‍സീം ഉള് ഇസ്ലാം എന്ന സംഘടന പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: