ന്യൂദല്‍ഹി: പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജപദ്ധതികളും പരമ്പരാഗത വൈദ്യുതോല്പാദന പദ്ധതികളും ചേര്‍ത്ത് വൈദ്യുതി വിതരണം സുഗമമാക്കുന്ന ഹരിതോര്‍ജ്ജ ഇടനാഴി പദ്ധതിയില്‍ കേരളമുള്പ്പൈടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 12031.33 കോടി രൂപ നല്‍കും. രണ്ടാംഘട്ടപദ്ധതിയിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള മന്ത്രി അനുരാഗ് ഠാക്കുര്‍ പറഞ്ഞു. കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജ്ജം ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമമാണ് ഇതുവഴി നടക്കുക. ഒരു രാജ്യം ഒരു ഗ്രിഡ് എന്ന ലക്ഷ്യത്തില്‍ വൈദ്യുതി വിതരണം കാര്യക്ഷമവും ചെലവ് കുറഞ്ഞതും ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
ഹരിതോര്‍ജ്ജ ഇടനാഴിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുക. 2030ഓടെ ഇന്ത്യയില്‍ 450 ജിഗാവാട്ടോളം പുനരുപയോഗ ഊര്‍ജ്ജം ഉല്പാദിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
കേരളത്തിന് പുറമെ ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടകം, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 20 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ വിതരണപദ്ധതികള്ക്കാണ് ഇത് ഉപയോഗിക്കുക. ഈ പദ്ധതിയുടെ 33 ശതമാനം തുക കേന്ദ്രം ഉടനടി നല്‍കും. ഇത് ഏകദേശം 3,970 കോടി രൂപ വരും. പദ്ധതിയുടെ ആദ്യഘട്ടം ആന്ധ്ര, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, തമിഴ്നാട് എന്നിവിടങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി വൈദ്യുതി പ്രസരണ സംവിധാനവും സബ്സ്റ്റേഷനുകളുടെ ശേഷി വര്‍ധിപ്പിക്കലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: