ഏറ്റുമാനൂര്‍: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സ്വാമി ഭക്തരുടെ തിരക്കേറി. ദര്‍ശനം നടത്തുന്നതിന് എത്തിച്ചേരുന്ന അയ്യപ്പന്മാര്ക്ക് സഹായകമായ തരത്തിലുള്ള സൗകര്യങ്ങളും സജ്ജമാണ്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്രമാണ് മഹാദേവ ക്ഷേത്രം.
ശബരിമല തീര്‍ഥാടനവേളയില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലെ ഈശ്വര വിശ്വാസികളുടെ പ്രധാന ഇടത്താവളം. കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദിവസേന ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വന്ന് പോകുക.
രണ്ടു വര്‍ഷത്തെ .ഇടവേളക്കുശേഷമാണ് തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടത്. തീര്‍ഥാടകര്‍ക്കായി അധുനിക രീതിയില്‍ നിര്‍മിച്ച ശൗചാലയങ്ങള്‍ തുറന്നു കൊടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ്, ആരോഗ്യ വകുപ്പിലെ ഹോമിയോ, ആയുര്‍വേദ, അലോപ്പതി സഹായകേന്ദ്രം, ആംബുലന്‍സ് സംവിധാനം, ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വൃശ്ചികം ഒന്നു മുതല്‍ ദിവസവും അന്നദാനം എന്നിവ നടക്കുന്നു. കെഎസ്ആര്‍ടിസി ദിവസവും വൈകിട്ട് എട്ടിന് ക്ഷേത്ര മൈതാനത്തു നിന്നും എരുമേലി വഴി പമ്പ സര്‍വീസ് ഉണ്ട്. നാലു വര്‍ഷം മുന്‍പ് ക്ഷേത്ര കുളത്തില്‍ ഒരു അയ്യപ്പന് മുങ്ങി മരിച്ചിരുന്നു തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ നിരീക്ഷണത്തിലാണ്് ഇവിടം.
സേവാഭാരതിയുടെ ഇന്‍ഫര്‍മേഷന്‍ സ്റ്റാള്‍ ക്ഷേത്ര മൈതാനത്ത് ആരംഭിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് തീഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു. എംസി റോഡിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരവും വിശ്രമകേന്ദ്രമായി മാറി.
അതേസമയം, ആഹാരം കഴിക്കാനും മറ്റും സൗകര്യപ്രദമായ രീതിയില്‍ വിരിപന്തല് ക്ഷേത്രമൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സജ്ജമാക്കിയാല്‍ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: