മൂന്നാര്‍: മൂന്നാറില്‍ സ്കൂള്‍ കൗണ്‍സിലറായ യുവതി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ പൊലീസ് െ്രെഡവര്‍ കൊന്നത്തടി സ്വദേശി ശ്യാം കുമാറിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി എസ്പി സസ്പെന്‍ഡ് ചെയ്തത്. ആത്മഹത്യ ചെയ്ത ഷീബ ഏയ്ഞ്ചല്‍ റാണി (27)യെ വിവാഹ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനാണ് പോലീസുകാരന് സസ്പെന്ഷന്. ക്രിസ്തുമസിന് തലേ ദിവസം ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി കടുത്ത മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ഷീബയുടെ ആത്മഹത്യക്കുറിപ്പില്‍ മുന്‍പ് മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രണയ നൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ ശ്യാം കുമാര്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ സിപിഒയായി ജോലിചെയ്തു വരികയാണ്. യുവതിയെ വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് സസ്പെന്ഷന്. മരിക്കുന്ന ദിവവസം ഉച്ചവരെ യുവതി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: