ന്യൂദല്‍ഹി: ജനുവരി അഞ്ചിന് പഞ്ചാബിലെ ഫിറോസ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ അപകടത്തിലാക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു.
എന്‍ഐഎ ഐജി സന്തോഷ് രസ്തോഗി ഐപിഎസ് ആണ് സംഘത്തിന്റെ തലവന്‍. എന്‍ഐഎ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ വിധി കുമാര്‍ ബിധി, എന്‍ഐഎ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കാളിരാജ് മഹേഷ് കുമാര്‍, എന്‍ഐഎ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അമിത് കുമാര്‍, എസ്പിമാരായ അമിത് സിംഗ്, തേജീന്ദര്‍ സിംഗ് എന്നിവരും സംഘത്തിലുണ്ട്.
ജനുവരി 5 ന് പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പഞ്ചാബ് ഡിജിപി ഉള്‍പ്പെടെ 14 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) രൂപീകരിച്ച കമ്മിറ്റി വിളിച്ചുവരുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചത്. പ്രധാനമന്ത്രിയുടെ യാത്രരേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: