തിരുവനന്തപുരം : നഗരസഭയിലെ പ്രതിപക്ഷനേതാവ് എം ആര് ഗോപനെതിരെ വധ ഭീഷണിയുമായി പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു വധ ഭീഷണി. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമാണ് എംആര്‍ ഗോപന്.
കഴിഞ്ഞ മാസം 22നായിരുന്നു വധഭീഷണി. തല വെട്ടിയെടുത്ത് മതിലിനു മുകളില്‍ വയ്ക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിന് പിന്നാലെ നേമം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ വിഷയത്തില്‍ പോലീസ് ഇതുവരെ നിയമനടപടി ആരംഭിച്ചിട്ടില്ല. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ കേരള പോലീസ് വീണ്ടും വഴിവിട്ട് സഹായിക്കുന്നത്തിന് തെളിവായി ഇത് മാറുകയാണെന്നു ഗോപന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: