അമ്പലപ്പുഴ: അഡ്വ: രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ടുകാരെ പിടികൂടുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് അസ്വസ്ഥത. പോപ്പുലര്‍ഫ്രണ്ടുകാര്‍ ധാരാളമുള്ള പുന്നപ്രയില്‍ രണ്‍ജീത് വധക്കേസുമായി ബന്ധപ്പെട്ട് പുന്നപ്ര പോലീസ് നിരവധി പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എസ്ഡിപിഐക്കാരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ പരിശോധന നടത്തുമ്പോഴോ ഇവരെ കസ്റ്റഡിയിലെടുക്കുമ്പോഴോ സിപിഎം ജനപ്രതിനിധി ഇടപെടുന്നു.
എസ്ഡിപിഐക്കാരുടെ അറസ്റ്റ് ഒഴിവാക്കാന്‍ ജനപ്രതിനിധി നിരന്തര ഇടപെടല്‍ നടത്തി വരുന്നത് പോലീസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്. സ്റ്റേഷനിലെ ഉന്നത പോലീസുദ്യോഗസ്ഥരെയാണ് ഇതിനായി ബന്ധപ്പെടുന്നത്. ജനപ്രതിനിധിയുടെുടെ നിര്‍ദേശം അംഗീകരിക്കാത്ത ഉന്നത പോലീസുദ്യോഗസ്ഥരെ ഇവിടെ നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അടുത്തിടെ ചില പോലീസ് മര്‍ദ്ദനം നടത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തിന്റെ ഉത്തരവാദിത്വം തലയില്‍ അടിച്ചേല്‍പ്പിച്ച് സിഐ ഉള്‍പ്പെടെയുള്ള ചിലരെ ഇവിടെ നിന്ന് മാറ്റാനും നീക്കമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പാര്‍ട്ടി ഭാരവാഹിയായ കാലം മുതല്‍ മതഭീകരവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജനപ്രതിനിധിയുടെ വിജയത്തിന് പിന്നിലും നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ചത് എസ്ഡിപിഐയായിരുന്നു. ഈ ആരോപണം സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ വരെ രക്ഷപെടുത്താന്‍ സഹായിച്ചതും ഇയാള്‍ ആണെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് കഴിയാത്ത വിധത്തില്‍ സമ്മര്ദമുണ്ടാകുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
മുന്‍പ് സ്ഥലം മാറിപ്പോയ സിഐയെ പുന്നപ്രയില്‍ തിരികെ കൊണ്ടു വരാനും ഇടപെടല്‍ നടക്കുന്നുണ്ട്. ജനപ്രതിനിധിയുടെ നിലപാടിനെതിരെ സിപിഎമ്മില്‍ വലിയ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: