ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പഞ്ചാബ് പൊലീസ് 150 പേര്‍ക്കെതിരെ കേസെടുത്തത് ദുര്‍ബലമായ വകുപ്പ് ചുമത്തിയാണെന്ന് പരാതി.
പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം തടഞ്ഞതിന് 150 പേര്‍ക്കെതിരെയാണ് പഞ്ചാബ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 238ാം സെക്ഷന്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പു പ്രകാരം ഒരാള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 200 രൂപ പിഴയാണ്.
രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ഇത്രയും വലിയ സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരായവര്‍ക്ക് ഇത്രയും ലഘുവായ ശിക്ഷലഭിക്കുന്ന വകുപ്പ് ചാര്‍ത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. പൊതുവഴിയില്‍ ഒരു വ്യക്തിയെ തടയുകയോ പരിക്കേല്പിക്കുകയോ അപകടം വരുത്തുകയോ ചെയ്യുന്ന കുറ്റമാണ് 238ാം സെക്ഷനില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: