ന്യൂദല്‍ഹി: മോദിയുടെ രക്തത്തിന് ദാഹിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ ഒരു വര്‍ഷം മുന്‍പ് ടിക് ടോകില്‍ നല്കിയ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്ന ഗ്രാഫിക് വീഡിയോ അപ് ലോഡ് ചെയ്തിരുന്നതായി കണ്ടെത്തി.
യൂട്യൂബില്‍ ടിക് ടോക്കില്‍ ധാക്കാ ഗെയിമിങ് ചാനലില്‍ നല്കിയ മൂന്ന് മിനിറ്റ് വീഡിയോയിലാണ് പഞ്ചാബില്‍ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ രംഗം നല്‍കിയിരിക്കുന്നത്. 2020 ഡിസംബര്‍ ഒന്നിനാണ് ഈ വീഡിയോ നല്‍കിയിരുന്നത്. നിരവധി പേര് കണ്ട ഈ വീഡിയോയില്‍ ഒരു ഫ്ളൈ ഓവറില്‍ പ്രധാനമന്ത്രിയെ കുടുക്കിയ ശേഷം വധിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം അര ലക്ഷം പേര് ഈ വീഡിയോ കണ്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇപ്പോള്‍ ടിക് ടോക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിരോധിച്ചിട്ടുണ്ട്. യുഎസ്, യുകെ. കാനഡ, ആസ്ത്രേല്യ എന്നിവിടങ്ങളില്‍ ജീവിക്കുന്ന നിരവധി ഖലിസ്ഥാന്‍ വാദികള്‍ വധിഭീഷണി മുഴക്കിയിട്ടുണ്ട്.
കര്‍ഷകസമരത്തെ ഖലിസ്ഥാന്‍ വാദികള്‍ ഹൈജാക് ചെയ്തതായി നേരത്തെ രഹസ്യസേനാ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദല്‍ഹി അതിര്‍ത്തിയില്‍ ഇത്രയും കാലം സമരം തുടര്‍ന്നതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സ് വിദേശത്ത് താമസിക്കുന്ന ഖലിസ്ഥാന്‍ സംഘടനകളാണെന്ന് കരുതുന്നു. പഞ്ചാബ് സംസ്ഥാനത്തെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കണമെന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം.
കഴിഞ്ഞ ദിവസം പഞ്ചാബില്‍ സമരക്കാര്‍ അപകടകരമാം വിധം പ്രധാനമന്ത്രിയ്ക്ക് അടുത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദീകരണം തേടിയത്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മൂന്നംഗ സമിതിയെ അന്വേഷണം ഏല്പിച്ചിരിക്കുകയാണ്. ഈ സമിതി പഞ്ചാബ് ഡിജിപി ഉള്‍പ്പെടെ ഒരു ഡസന്‍ പ്രധാനഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിനോട് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. ജനവരി 10ന് സുപ്രീംകോടതി വാദം കേള്‍ക്കുന്നതുവരെ സുരക്ഷാവീഴ്ചയെപ്പറ്റിയുള്ള അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോയേഴ്സ് വോയ്സിന്റെ നിര്‍ദേശപ്രകാരമാണ് സുപ്രീംകോടതിയുടെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: