Categories: Kerala

താങ്കള്‍ക്ക് എല്ലാം കച്ചവടമാകും, പ്രാര്‍ത്ഥന നടത്താന്‍ ആപത്തല്ല സമരമാണ്;മോദിക്കായി പ്രാര്‍ത്ഥന അറിയിച്ച യൂസഫലിക്ക് എംഎസ്എഫ് നേതാവിന്റെ വിമര്‍ശനം

ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും. വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.

Published by

തിരുവനന്തപുരം : പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ മോദിക്ക് ട്വിറ്ററിലൂടെ പ്രാര്‍ത്ഥാ സന്ദേശം അറിയിച്ചതില്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി. രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ പരിഹസിക്കുകയാണ് യൂസഫലി ചെയ്യുന്നതെന്നും അഷ്‌റഫലി ഫേസ്ബുക്കിലൂടെ അറിയിച്ചു.  

ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്തെ താങ്കളുടെ സഹായങ്ങള്‍ കണ്ട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളുമായി വന്ന് വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്.

താങ്കള്‍ക്ക് എല്ലാം കച്ചവടമാകും. ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും എന്നാല്‍ വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.

മോദിക്കായി പ്രാര്‍ത്ഥന നടത്താന്‍ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല സമരമാണ്. താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കര്‍ഷകസമരത്തെയും, രാജ്യത്തെ വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കള്‍ പരിഹസിക്കുകയാണെന്നും അഷ്‌റഫലി ഫേസ്ബുക്കില്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക