ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വാഹനം പഞ്ചാബിലെ ഫ്ളൈഓവറില്‍ 20 മിനിറ്റ് നേരം കുടുങ്ങിയപ്പോള്‍, രാജ്യം മുഴുവന്‍ അമ്പരന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരും പകച്ചുനിന്നപ്പോള്‍ ഒരു ക്യാമ്പില്‍ മാത്രം ആഹ്ലാദം അലതല്ലി. കോണ്‍ഗ്രസിനുള്ളിലായിരുന്നു അത്. അവര്‍ സന്തോഷം മറച്ചുവെച്ചില്ലെന്ന് മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ അവരുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായ ശ്രീനിവാസ് ബി.വി. പ്രധാനമന്ത്രിയെ പരിഹസിച്ചു. തന്റെ ട്വീറ്റില്‍ അദ്ദേഹം ചോദിച്ചത്, ‘മോദിജി എങ്ങിനെയുണ്ടായിരുന്നു ഈ കളി?’ എന്നാണ്. ശ്രീനിവാസ് പ്രധാനമന്ത്രിയുടെ യോഗം നടക്കേണ്ട വേദിയുടെ ആളൊഴിഞ്ഞ ഒരു പടവും ട്വീറ്റ് ചെയ്തു. യോഗത്തിന് കേള്‍വിക്കാരായി ആരും ഇല്ലെന്ന് വരുത്താന്‍ വേദിയുടെ വളരെ മുമ്പുള്ള ഒരു ചിത്രം ഇയാള്‍ പങ്കുവെയ്ക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഐടി സെല്‍ നേതാവ് ശ്രീവത്സ മോദിയുടെ സുരക്ഷാവീഴ്ചയെ കളിയാക്കിക്കൊണ്ട് പറഞ്ഞതിങ്ങിനെ: ‘ആരുമില്ലാത്ത റാലി = സുരക്ഷാ വീഴ്ച’. ഫിറോസാബാദിലെ റാലിയ്ക്ക് വേണ്ടത്ര ജനങ്ങള്‍ ഇല്ലാത്തതിനാല്‍ സുരക്ഷാ വീഴ്ച മോദി സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചു എന്ന് വരുത്താനാണ് ശ്രമം.
കോണ്‍ഗ്രസിന്റെ സമൂഹമാധ്യമവിഭാഗത്തിന്റെ ദേശീയ കോഓര്‍ഡിനേറ്റര്‍ ഗൗരവ് പന്തി പരിഹസിച്ചത് ‘മോദിയെ പഞ്ചാബില്‍ ആരും വരവേല്‍ക്കുന്നില്ല’ എന്നാണ്. മോദിയെ ഭീരു എന്നും ഗൗരവ് പന്തി തന്റെ ട്വീറ്റില്‍ വിളിച്ചു.
കോണ്‍ഗ്രസ് വക്താവ് അര്‍ച്ചന ശര്‍മ്മ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള ട്വീറ്റാണ് ചെയ്തത്. ‘പ്രധാനമന്ത്രി ജീവനോടെ മടങ്ങിയതില്‍ പഞ്ചാബ് മുഖ്യമന്ത്രി ഛന്നി്ക്ക് നന്ദി. ആളുകള്‍ പ്രധാമന്ത്രിയെ നാല്ക്കവലയില് നോക്കിനില്ക്കുകയായിരുന്നു’- പ്രധാനമന്ത്രിയെ കൊല്ലാന്‍ നില്ക്കുന്നു എന്ന ദ്വയാര്ത്ഥത്തോടെയായിരുന്നു അര്‍ച്ചനാ ശര്‍മ്മയുടെ ഈ പ്രയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: