Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡിലെ യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസിയിലെ പരിഷ്‌ക്കാരം

കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കോട്ടയം സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ പലതും ഏറ്റുമാനൂര്‍ വരെയാക്കി ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ചെയിന്‍ സര്‍വ്വീസിന്റെ ഭാഗമായി ഒരു ബസ് നാല് കോട്ടയം സര്‍വീസ് നടത്തിയിരുന്നു. ഇത് ഇപ്പോള്‍ രണ്ട് കോട്ടയം സര്‍വ്വീസും ഒരു ഏറ്റുമാനൂര്‍ സര്‍വ്വീസുമായി കുറച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 10:59 am IST
in Kottayam

കുറവിലങ്ങാട്: കെഎസ്ആര്‍ടിസിയില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയതോടെ കുറവിലങ്ങാട് വഴി ഓടുന്ന കൂത്താട്ടുകുളം-കോട്ടയം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ചെയിന്‍ സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്കു പ്രയോജനപ്പെടാത്ത അവസ്ഥയായി. വിദ്യാലയങ്ങള്‍ വീണ്ടും തുറന്നപ്പോള്‍ രാവിലെയും വൈകിട്ടും ബസ് കിട്ടാതെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ കാലപ്പഴക്കവും യന്ത്രത്തകരാറും മൂലം വഴിയില്‍ കിടക്കുന്നതും പതിവായി.  

ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി ആക്കിയതോടെ സര്‍വ്വീസുകളുടെ എണ്ണം കുറഞ്ഞു. ആകെയുള്ള 11 ബസുകളില്‍ 8 എണ്ണവും പുതിയ ഡ്യൂട്ടി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി. വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് സര്‍വ്വീസ് റദ്ദ്‌ചെയ്യുന്നത്. 12 മണിക്കൂറിലധികം ഓടിയാല്‍ ഡബിള്‍ ഡ്യൂട്ടിയാകും എന്നതിനാല്‍ ഇത്തരം സര്‍വ്വീസുകള്‍ അവസാനിപ്പിച്ചു. ഇത് ബാധിക്കുന്നതാകട്ടെ കൂത്താട്ടുകുളം – കോട്ടയം റൂട്ടിലെ ഹ്രസ്വദൂര യാത്രക്കാരെ.

കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കോട്ടയം സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ പലതും ഏറ്റുമാനൂര്‍ വരെയാക്കി ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ചെയിന്‍ സര്‍വ്വീസിന്റെ ഭാഗമായി ഒരു ബസ് നാല് കോട്ടയം സര്‍വീസ് നടത്തിയിരുന്നു. ഇത് ഇപ്പോള്‍ രണ്ട് കോട്ടയം സര്‍വ്വീസും ഒരു ഏറ്റുമാനൂര്‍ സര്‍വ്വീസുമായി കുറച്ചു. ഇതോടെ വൈകിട്ട് 5.30നു ശേഷം എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് ബസ്സില്ലാത്ത അവസ്ഥയാണ്. കോട്ടയത്തു നിന്നും കൂത്താട്ടുകുളം ഭാഗത്തേക്കുള്ള സര്‍വ്വീസിന്റെ സ്ഥിതിയും ഇതാണ്.

ഈ അവസ്ഥയില്‍ കൂത്താട്ടുകുളം-കോട്ടയം റൂട്ടിലെ ഹ്രസ്വദൂര യാത്രക്കാര്‍ വീണ്ടും പെരുവഴിയിലായിരിക്കുകയാണ്.  കൊവിഡിനൊപ്പമാണ് ഓര്‍ഡിനറി ചെയിന്‍ സര്‍വീസും നിലച്ചത്. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടും ചെയിന്‍ സര്‍വീസ് സാധാരണ രീതിയില്‍ തുടങ്ങാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.

കെഎസ്ആര്‍ടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന എംസി റോഡിലെ കൂത്താട്ടുകുളം-കോട്ടയം റൂട്ടില്‍ യാത്രാക്ലേശം വീണ്ടും വര്‍ധിക്കുന്നു. വെളിയന്നൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകളിലെ യാത്രക്കാരെ ബാധിക്കുന്ന ഗുരുതരമായ യാത്രക്ലേശം പരിഹരിക്കാന്‍ അതാത് പഞ്ചായത്തുകള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.

Tags: സേവനംകെഎസ്ആര്‍ടിസിKoothattukulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ പ്രവർത്തിച്ച പാർട്ടി എന്നെ ചതിച്ചു; യുഡിഎഫിനെ പിന്തുണച്ച് കല രാജു, കൂത്താട്ടുകുളത്ത് ഇടതിന് ഭരണം നഷ്ടമായി

Kerala

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

Kerala

‘ അവളെ കൊന്നുകളയെടാ ‘ ; വനിതാ സഖാക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുത്തു : കല രാജു

Kerala

നെഞ്ചിന് കുത്തിപ്പിടിച്ച് ഇടിച്ചു , വീട്ടിൽ പോകാൻ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണം : സിപിഎം കൗണ്‍സിലര്‍ കല രാജു അനുഭവിച്ചത് കൊടിയ മർദ്ദനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.