ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ഉറപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണ്‍ കൂടി എത്തിയതോടെ രാജ്യത്ത് വൈറസിന്റെ വ്യാപനം അതിതീവ്രമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 90,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 325 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദിവസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറില്‍ ഇരട്ടിയിലധികം കേസുകള്‍ എന്നത് അതീവ ഗുരുതരമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ്.
അടുക്കുകയാണ്. നിലവില്‍ 2,85,401 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 19,206 പേര് രോഗമുക്തി നേടി. ആകെ മൂന്ന് കോടി 43 ലക്ഷം പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഒന്നില്‍ താഴെയായിരുന്ന പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 6.43 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. 797 രോഗികളുള്ള മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ്. ഇവിടെ 465 പേര് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. 234 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: