മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ ഏറ്റെടുത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. കുറുക്കന്‍മൂലയെ രക്ഷിച്ച മലയാളികളുടെ സ്വന്തം മിന്നല്‍ മുരളിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഇംഗ്ലണ്ടിലുമുണ്ട് ഫാന്‍സ്. അതും ലോകമെമ്പാടും ആരാധകരുള്ള സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റി.
ആഴ്‌സനെല്ലുമായിട്ടുള്ള മത്സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയ റിയാദ് മെഹ്‌റസിന് ‘മെഹ്‌റസ് മുരളി’ എന്ന വിശേഷണമാണ് മാഞ്ചസ്റ്റര്‍ സിറ്റി നല്‍കിയിരിക്കുന്നത്. ‘ഞങ്ങളുടെ സ്വന്തം സൂപ്പര്‍ ഹീറോ മെഹ്‌റസ് മുരളി’ എന്ന ക്യാപ്ഷനോടെയാണ് റിയാദ് മെഹ്‌റസിന്റെ ചിത്രം മാഞ്ചസ്റ്റര്‍ സിറ്റി പോസ്റ്റ് ചെ്തത്. അധികം വൈകാതെ സാക്ഷാല്‍ മിന്നല്‍ മുരളി മറുപടി നല്‍കുകയും ചെയ്തു.
സിറ്റി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ടൊവീനോയും രംഗതെത്തി. ‘മിന്നല്‍ മുരളി ഒറിജിനല്‍ ഇതെല്ലാം കാണുന്നുണ്ട്’ എന്നായിരുന്നു ടോവിനോയുടെ കമന്റ്. അതിനു പിന്നാലെ മലയാളി ആരാധകരും മിന്നല്‍ മുരളിക്ക് സപ്പോര്‍ട്ടുമായി എത്തി. പിന്നെ കമന്റ് ബോക്‌സ് മലയാളികളെയും മിന്നല്‍ മുരളിയെയും കൊണ്ട് നിറഞ്ഞു. എന്തായാലും സ്‌പൈഡര്‍മാനും സൂപ്പര്‍മാനും വോള്‍വെറൈനുമൊക്കെ പിന്നാലെ മിന്നല്‍വേഗത്തില്‍ ആരാധകരെ സൃഷ്ടിക്കുകയാണ് മിന്നല്‍ മുരളി. സിറ്റിയുടെ പോസ്റ്റിന് താഴെ ചിത്രത്തിന്റെ സംവിധായകനായ ബേസില്‍ ജോസഫും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇപ്പോള്‍ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മിന്നല്‍ മുരളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: