ഇടുക്കി: കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് പോയവര്‍ഷം ലഭിച്ചത് അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴ. 361.02 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 120 വര്‍ഷത്തെ മഴക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആറാം സ്ഥാനമാണ് 2021ന്. കാലവര്‍ഷത്തില്‍ മഴ 16 ശതമനം കുറഞ്ഞപ്പോള്‍ മറ്റ് സീസണുകളിലെല്ലാം റിക്കാര്‍ഡോടെയാണ് 2021 വിടവാങ്ങിയത്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍(തുലാവര്‍ഷം) ആണ് ലഭിച്ചത്.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ 102.63 സെ.മീ. മഴ പെയ്തു. ഇതിനൊപ്പം മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍മഴയില്‍ കഴിഞ്ഞ 120 വര്‍ഷത്തേതില്‍ വച്ച് ആറാം സ്ഥാനവും 2021നുണ്ട്. ഈ സീസണില്‍ 75.07 സെ.മീ. മഴ കിട്ടി. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവ കാലവര്‍ഷത്തില്‍ 171.88 സെ.മീ. മഴയും പെയ്തിറങ്ങി. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാല മഴയില്‍ ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും കൂടിയതെന്ന റിക്കാര്‍ഡുമുണ്ട്, 36.102 സെ.മീ.
മഴ ഏറ്റവുമധികം കൂടിയത് പത്തനംതിട്ട ജില്ലയിലാണ് 80 ശതമാനം. അതേസമയം വയനാട് 10 ശതമാനം മഴയുടെ കുറവുണ്ട്. കോട്ടയം- 60, തിരുവനന്തപുരം- 54, കൊല്ലം- 45, എറണാകുളം- 32, കോഴിക്കോട്- 23, ആലപ്പുഴ- 22, ഇടുക്കി- 17, പാലക്കാട്- 12, തൃശ്ശൂര്‍, കണ്ണൂര്‍- 11, മലപ്പുറം- 8, കാസര്‍കോട്- 6 ശതമാനവും വീതം മഴ കൂടി.
സംസ്ഥാനത്ത് അന്തര്‍ദേശീയ തലത്തിലുണ്ടാകുന്ന ഋതുഭേദങ്ങളുടെ മാറ്റം മൂലം കൃത്യമായ കലണ്ടര്‍ പ്രകാരമല്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് കാലാവസ്ഥാഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. ഈ വര്‍ഷവും ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സീസണുകളിലും കാലാവസ്ഥയില്‍ പൊടുന്നനേയുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആദ്യ രണ്ടുവാരം സംസ്ഥാനത്ത് പരക്കെ കനത്ത മഴ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: