ഓച്ചിറ: തെക്കന്‍ ഏഷ്യയിലെ ഏറ്റവും നീളമുള്ള ‘ബോ സ്ട്രിങ്’ ആര്‍ച്ച് പാലം അഴീക്കലില്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെയും ഉദ്ഘാടനം ചെയ്യപ്പെട്ടില്ല. ഇത് തുറക്കുന്നതോടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രം കൂടിയാകുമെന്നാണ് പ്രതീക്ഷ.
കടലിന് അഭിമുഖമായുള്ള ന്യൂയോര്‍ക്ക് സാന്‍ഫ്രാന്‍സിസ്കോ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ പെയിന്റിങ് മാതൃകയാക്കിയാണു വലിയഴീക്കല്‍ പാലത്തിനും നിറം നല്‍കിയത്. ഇന്റര്‍നാഷനല്‍ ഓറഞ്ച് നിറത്തിനു പുറമേ ക്രീം കളറും ഉപയോഗിച്ചു. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് എത്തിയിരുന്നു. പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ബാക്കി.
29 സ്പാനുകളുള്ള പാലത്തിന്റെ നിര്‍മാണച്ചെലവ് 146 കോടിയാണ്. 976 മീറ്ററാണു നീളം. പ്രധാന ആകര്‍ഷണം, മധ്യഭാഗത്തെ ത്രീ ബോ സ്ട്രിങ് ആര്‍ച്ചുകളാണ്. വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്ക് പാലത്തിനടിയിലൂടെ ആയാസരഹിതമായി കടന്നുപോകാനാകും. ഉദയാസ്തമയം വീക്ഷിക്കാനുള്ള സൗകര്യവും പാലത്തിലുണ്ട്. മുകള്‍ഭാഗത്ത് ഇതിനായി 19 മീറ്റര്‍ വീതിയുണ്ട്. അവിടെനിന്നാല്‍ അസ്തമയം കാണാം. കടലിന് അഭിമുഖമായതിനാല്‍ കാഴ്ച അതിമനോഹരമാണ്.
രാജ്യത്ത് ആദ്യത്തെ, അഞ്ചുവശങ്ങളോടു കൂടിയ (പെന്റഗണ്‍) 41.6 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസ് പാലത്തിനക്കരെ വലിയഴീക്കല്‍ തീരത്താണ്. കേരളത്തില്‍ ഉയരത്തില്‍ രണ്ടാമതുള്ള ഈ ലൈറ്റ് ഹൗസ് ഒക്ടോബര്‍ 31നാണു നാടിനായി തുറന്നുനല്‍കിയത്. ഇത്രയൊക്കെ കൗതുക കാഴ്ച്ചകള്‍ ഉണ്ടങ്കിലും ബീച്ചിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വേണ്ട നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ആളപ്പുഴയിലെ ആറാട്ടുപുഴയില്‍ നിന്നും വലിയഴീക്കല്‍ പാലം കൊല്ലത്തെ തൊടുന്നത് ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിലേക്ക് ഇറങ്ങിയെത്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: