Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദ പ്രവര്‍ത്തനത്തിന് വ്യാജ സിം കാര്‍ഡുകള്‍; ജനം ഭീതിയില്‍, സിംകാര്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഏറെയും തീവ്രവാദ സംഘടനകൾക്ക് സ്വാധീനം

ഒരാളുടെ ആധാര്‍ വിവരവും ചിത്രങ്ങളും മൊബൈല്‍ ഷോപ്പില്‍ നല്‍കിയാല്‍ അതിന്റെ പകര്‍പ്പെടുത്ത് വീണ്ടും സിമ്മുകള്‍ എടുക്കുന്ന പഴയ രീതിയും തുടരുന്നുണ്ട്. ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

അനീഷ് അയിലം by അനീഷ് അയിലം
Jan 5, 2022, 12:05 pm IST
in Kerala

തിരുവനന്തപുരം: ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജിത്തിന്റെ കൊലപാതക ആസൂത്രണത്തിന് എസ്ഡിപിഐക്കാര്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള വ്യാജ സിം എന്നു തെളിഞ്ഞതോടെ ആശങ്കയേറി. ആരുടെ പേരിലും സിം കാര്‍ഡുകളെടുക്കാമെന്നും അതുവഴി കുറ്റകൃത്യം ചെയ്യാമെന്നുമാണ് തെളിഞ്ഞിരിക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ പകര്‍പ്പും ഫോട്ടോയും നല്‍കിയവര്‍ നിരവധി. സംസ്ഥാനത്തെ മൊബൈല്‍ സിംകാര്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഏറെയും തീവ്രവാദ സംഘടനാപ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ളവയാണെന്ന റിപ്പോര്‍ട്ടുമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആന്‍ഡ് ബി മൊബൈല്‍ കടയില്‍ സിം കാര്‍ഡ് എടുക്കാന്‍ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്ത വത്സല എന്ന സ്ത്രീ പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ്ബാദുഷ ഒന്നില്‍ കൂടുതല്‍ തവണ ആധാര്‍ വെരിഫിക്കേഷന്‍ നടത്തി. എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുല്‍ഫിക്കറുടെ ഒത്താശയോടെ ആയിരുന്നു ഇത്. വത്സലയുടെ പേരില്‍ മാത്രമല്ല മറ്റ് പലരുടെയും പേരുകളില്‍ ഇത്തരത്തില്‍ സംഘം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.  

ആലപ്പുഴയില്‍ വത്സലയുടെ ആധാര്‍ നമ്പറിനൊപ്പം രണ്ട് തവണ ഫോട്ടോ എടുത്തിരുന്നു. ആദ്യ തവണ ഫോട്ടോ ശരിയായില്ലന്നുപറഞ്ഞ് വീണ്ടും ഫോട്ടോ എടുത്ത് സിം ആക്ടീവേറ്റ് ആക്കുകയായിരുന്നു. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ സംസ്ഥാനത്തുടനീളം നിരവധിയുണ്ടെന്നാണ് വിവരം. ഇടക്കാലത്ത് സിം എടുക്കാന്‍ ആധാറിലെ വിരലടയാളം പരിശോധിക്കുമായിരുന്നു. എന്നാല്‍ സുപ്രീം കോടതി ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദ്ദേശിച്ചു. അതോടെ സിം എടുക്കുന്നതിനായി ആധാര്‍ നമ്പറിനൊപ്പം എടുക്കുന്നയാളുടെയും ഷോപ് ഉടമയുടെയും ചിത്രങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നായി. ഇതിനായി ഫോട്ടോ നല്‍കിയാലും മതിയാകും. എസ്ഡിപിഐ പോലുള്ള സംഘടനകള്‍ സജീവമായ ഇടങ്ങളില്‍ വിവിധ ആനുകൂല്യങ്ങള്‍ക്കും മറ്റുമായി ആധാറും ഫോട്ടോയും കൈമാറിയവര്‍ നിരവധിയാണ്. ഇവ ഉപയേഗിച്ചും സിമ്മുകള്‍ എടുത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസുകാര്‍ തന്നെ സമ്മതിക്കുന്നു.  

മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് നിരവധി തവണ തെളിഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ എത്തുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലൗജിഹാദിനുപയോഗിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ഓണ്‍ലൈനായും റീ ചാര്‍ജ്ജ് ചെയ്യാം എന്ന് വന്നതോടെ ഒരു പരിധിവരെ അതിനു കുറവ് വന്നിരുന്നു. ഒരാളുടെ ആധാര്‍ വിവരവും ചിത്രങ്ങളും മൊബൈല്‍ ഷോപ്പില്‍ നല്‍കിയാല്‍ അതിന്റെ പകര്‍പ്പെടുത്ത് വീണ്ടും സിമ്മുകള്‍ എടുക്കുന്ന പഴയ രീതിയും തുടരുന്നുണ്ട്. ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോ കോപ്പി കടകള്‍, സ്റ്റുഡിയോകള്‍ തുടങ്ങിയ വ കേന്ദ്രീകരിച്ചും പകര്‍പ്പുകള്‍ തരപ്പെടുത്തുന്നുണ്ട്. ഒരാളുടെ വിവരത്തിന് നിശ്ചിത തുക കടഉടമയ്‌ക്ക് നല്‍കും. അതിനാല്‍ പകര്‍പ്പെടുക്കുമ്പോള്‍ ഒരു പകര്‍പ്പ് അധികമായി എടുത്ത് ഈ സംഘത്തിന് നല്‍കും. ഇതും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.  

Tags: terrorismsdpiമൊബൈല്‍ ഫോണ്‍sim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.