സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വാക്സിനെടുക്കാതെയും പങ്കെടുക്കാനൊരുങ്ങി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച്. ഓസ്ട്രേലിയയിലെ നിയമ പ്രകാരം വാക്സിന് മുഴുവന്‍ ഡോസും സ്വീകരിച്ചവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. എന്നാല്‍ ഇതിലെ കുറുക്കുവഴി തേടി കളിക്കാനുള്ള അവസരം വീണ്ടും സജീവമാക്കി ദ്യോക്കോ.
വാക്സിന് സ്വീകരിക്കാന്‍ പാടില്ലെന്ന പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായാണ് ഓസ്ട്രേലിയയിലേക്ക് പറക്കുന്നത്. പ്രത്യേക അനുമതിയുണ്ടെങ്കില്‍ കളിക്കാമെന്ന് ഓസീസ് നേരത്തെ അറിയിച്ചിരുന്നു. മെഡിക്കല്‍ വിവരങ്ങളെക്കുറിച്ച് ദ്യോക്കോവിച്ച് കൃത്യമായ വിവരം നല്‍കിയിട്ടില്ല. ഓസ്ട്രേലിയയിലേക്ക് പോകുന്നെന്ന അടിക്കുറിപ്പോടെ ദ്യോക്കോ ചിത്രം ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇത്തവണ ഗ്രാന്‍ഡ്സ്ലാം നേടിയാല്‍ കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളെന്ന റെക്കോഡില്‍ ദ്യോക്കോയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: