സിഡ്നി: വിജയിക്കേണ്ട, തോല്‍ക്കുകയും വേണ്ട… ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിലിറങ്ങുന്ന ഇംഗ്ലണ്ടിന്റെ ആദ്യ ആഗ്രഹം ഇതായിരിക്കും. ആദ്യ മൂന്ന് മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഇനി ഒരു തോല്‍വി കൂടി താങ്ങാവുന്നതിനും അപ്പുറമാണ്. സമനില പോലും നാണക്കേടിന്റെ കറ കഴുകിക്കളയും.
സിഡ്നിയില്‍ കളിക്കുകയെന്നത് ഇംഗ്ലണ്ടിന് തോല്ക്കാന് കളിക്കുകയെന്നാണ് അര്‍ഥം. കഴിഞ്ഞ രണ്ട് ആഷസ് പരമ്പരകളിലും സിഡ്നിയില്‍ ഇംഗ്ലണ്ട് എട്ടു നിലയില്‍ പൊട്ടി. മോശം ഫോമില്‍ ഇത്തവണ വീണ്ടും സിഡ്നിയിലെത്തുമ്പോള്‍ വിജയത്തിനുമപ്പുറം സമനില പോലും ആവേശം നല്‍കും. മികച്ച ഫോമിലാണ് ഓസ്ട്രേലിയ. ഒരു മത്സരം പോലും വിടാതെ പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യം. ട്രാവിസ് ഹെഡിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റം ഉറപ്പാണ്. ഉസ്മാന് ഖവാജ തിരിച്ചെത്താനാണ് സാധ്യത. 2011ല്‍ സിഡ്നിയിലാണ് ഖവാജ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടില്‍ വീണ്ടും അവസരം കിട്ടിയേക്കും.
ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. രണ്ടാം ടെസ്റ്റില്‍ 275 റണ്‍സിന്.മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 14 റണ്‍സിനുമായിരുന്നു ഓസ്ട്രേലിയന്‍ ജയം. പൊരുതാന്‍ പോലും തയാറാകാതെയാണ് ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: