ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണായ ബ്ലാക്ക്ബെറി ജനുവരി നാല് മുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നു. ഒറിജിനല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഡിവൈസുകള്‍ക്ക് ജനുവരി നാലിന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വിശദമാക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
2020 ല്‍ തന്നെ ബ്ലാക്ക് ബെറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി ലിമിറ്റഡ് എന്ന കമ്പനി മുമ്പ് റിസര്‍ച്ച് ഇന്‍ മോഷന്‍ അഥവാ റിം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സന്ദേശ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന പേജര്‍ നിര്‍മിച്ച് തുടങ്ങിയ കമ്പനി പതിയെ മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തേക്ക് വരികയും അക്കാലത്തെ വിലകൂടിയ മൊബൈല്‍ഫോണ്‍ ബ്രാന്‍ഡായി വളരുകയും ചെയ്തു. അക്കാലത്തെ അമേരിക്കയിലെ ഏറ്റവും മൂല്യവും സ്വാധീനവുമുള്ള മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായിരുന്നു റിം.
ഇന്‍ഹൗസ് സോഫ്റ്റ് വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം ജനുവരി 4ന് ശേഷം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി വിശദമാക്കുന്നത്. 2020ലാണ് ഈ നീക്കത്തേക്കുറിച്ച് കമ്പനി ആദ്യമായി വിശദമാക്കിയത്. വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും ഏറെ പേരുകേട്ട ബ്ലാക്ക് ബെറിയുടെ യുഗമാണ് ഇല്ലാതാവുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ബെറി ഹാന്‍ഡ്സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിക്കില്ല.
ഉദ്യോഗസ്ഥര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ബ്ലാക്ക് ബെറിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ ബ്രാണ്ട് വലിയ രീതിയില്‍ വളര്‍ന്നു. പക്ഷേ അതികം വൈകാതെ ഐ ഫോണുകളുടെ വരവ് ബ്ലാക്ക് ബെറിയ്ക്ക് തിരിച്ചടിയായി. പിന്നീട് ടച്ച് സ്ക്രീന്‍ ഫോണുകള്‍ അവതരിപ്പിക്കാന്‍ ബ്ലാക്ക് ബെറി ശ്രമം നടത്തിയെങ്കിലും സാങ്കേതികമായ നിരവധി പ്രശ്നങ്ങള്‍ ആ ഫോണുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. പിന്നാലെ ആന്‍ഡ്രോയിഡ് ഫോണുകളും കൂടിയെത്തിയതോടെ ബ്ലാക്ക്ബെറി വിപണിയില്‍ പിന്തള്ളപ്പെട്ടു. പിന്നീട് 2016ല്‍ കമ്പനി സ്വന്തമായി സ്മാര്‍ട്ഫോണ്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുകയും സോഫ്റ്റ് വെയറില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.
ബ്ലാക്ക് ബെറി 7.1 ഒ എസ്, ബ്ലാക്ക് ബെറി പ്ലേബുക്ക് ഒ എസ്, ബാക്ക് ബെറി 10 എന്നീ ഒഎസുകളെ അടിസ്ഥാനമാക്കിയുള്ള ഹാന്‍സെറ്റുകളുടെ പ്രവര്‍ത്തനമാവും നിലയ്ക്കുക. ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിക്ക് പേരുനേടിക്കൊടുത്തത്. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇമെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: