സുനില്‍ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേര്‍ഡ് മര്‍ഡര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വരാപ്പുഴയില്‍ ആരംഭിച്ചു. സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകന് സിദ്ദിഖ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജോണി ആന്റണി, മണികണ്ഠന് പട്ടാമ്പി, റിയാസ് നര്‍മ്മകല, ജിബിന്‍ ഗോപിനാഥ്, ഡിക്സണ്‍ പൊടുത്താസ്, ആനന്ദ് മന്മഥന്, സഞ്ജു ഭാസ്ക്കര്‍, പ്രമില്‍, ദില്‍ജിത്ത് ഗോര്‍, രാജഗോപാല്‍ ജി, ജെയ്സണ്‍, ലാജ് ബി.കെ, സാദ്ദിഖ്, സജല്‍, അരുണാശു, അനന്യ, ലിയോണ ലിഷോയ്, ജെഫി, മറിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഷിജു തമീന്‍സ് സുദര്ശനന് എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- സാന്‍ ലോകേഷ്, കഥ- എം.എസ്. ഫൈസല്‍ ഖാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സണ്‍ പൊടുതാസ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ജിന്‍സ് ഭാസ്കര്‍, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: